ആസൂത്രണം

“ഡിറ്റെക്റ്റിവ്‌സ്: ദൈവരാജ്യം അന്വേഷിക്കുന്നു” എന്ന പാഠക്രമത്തില്‍ നിങ്ങളുടെ ക്ലാസ് വിജയകരമാക്കാനുള്ള പലതരം ഉപകരണങ്ങളും നിങ്ങള്‍ കണ്ടെത്തും.…ആസൂത്രണം

1. പ്രധാന പാഠം

പ്രധാന പാഠങ്ങളും ആശയങ്ങളും അധ്യാപകര്‍ക്ക്‌ ക്ലാസിനെ കേന്ദ്രികരിക്കാന്‍ വേണ്ടിയുള്ളതാണ്..

2. ഗെയിം

പഠനങ്ങള്‍ പറയുന്നത് ലോകമെമ്പാടും ക്ലാസില്‍ ഇരിക്കുന്ന 90% വിദ്യാര്‍ഥികളും മടുത്തിരിക്കുകയാണ് എന്നാണ്. നിങ്ങളുടെ വിദ്യാര്‍ഥികളുടെ മടുപ്പ് മാറ്റി അവരെ ഉന്മേഷവാന്‍മാരാക്കാന്‍ ഗെയിമുകള്‍ ഉപയോഗപ്പെടുത്തുക. ഗെയിമുകള്‍ വഴി നിങ്ങള്‍ക്ക് നിങ്ങളുടെ വിദ്യാര്‍ഥികളെ ചുറ്റും ചലിപ്പിക്കുകയും പ്രധാന ആശയത്തിലേക്ക് അവരുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്യാം.

3. പഠന സഹായി

എല്ലാ ആഴ്ചയും നിങ്ങള്‍ വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന ഈ വസ്തു പാഠം അവതരിപ്പിക്കാനുള്ള രസകരമായ ഒരു വഴിയായോ ക്ലാസിനെ ഉത്തേജിപ്പിക്കുന്ന ഒന്നായോ കാണാം..

4. ചോദ്യങ്ങള്‍

ഉപമകളുടെ അര്‍ഥം ഗ്രഹിക്കുന്നുണ്ട് എന്ന് ഉറപ്പിക്കാന്‍ വേണ്ടി മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് കൊടുക്കുന്ന ചോദ്യങ്ങളാണ് ഇത്..

5. ഉത്തരങ്ങള്‍

ഓരോ പാഠത്തിന്‍റെയും വലത് ഭാഗത്തുള്ള പേജില്‍ വിദ്യാര്‍ഥികളുടെ പുസ്തകങ്ങളിലുള്ള പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ഉത്തരങ്ങള്‍ ലഭ്യമാണ്.

വിദ്യാര്‍ഥികളുടെ പുസ്തകം

വിദ്യാര്‍ഥികളുടെ ശ്രദ്ധ ലഭിക്കാനും ക്ലാസ് കൂടുതല്‍ രസകരമാക്കാനും അധ്യാപകരെ സഹായിക്കുന്ന ഒരു ഉപകരണമാണ് വിദ്യാര്‍ഥികളുടെ പുസ്തകങ്ങള്‍. ഈ പുസ്തകങ്ങളില്‍ ചുവടെ നല്‍കിയിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അടങ്ങിയിരിക്കുന്നു:

  • ബൈബിള്‍ ഖണ്ഡിക – ക്ലാസില്‍ ഒരുമിച്ചിരുന്നു എളുപ്പത്തില്‍ ബൈബിള്‍ വായിക്കുന്നതിനു വേണ്ടി പുസ്തകങ്ങളില്‍ ഞങ്ങള്‍ ബൈബിള്‍ ഖണ്ഡികകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
  • മെമറി വേര്‍സ്
  • പദപ്രശ്ന പ്രവര്‍ത്തനം
  • രഹസ്യ സന്ദേശം (മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്ക്) – എല്ലാ ആഴ്ചയും ലഭ്യമായ രഹസ്യ സന്ദേശം ഡീകോഡ്‌ ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. ഓരോ വിദ്യാര്‍ഥിയുടെയും കൈയില്‍ ഡീകോഡറുണ്ടെന്ന് ഉറപ്പിക്കുക.
  • മത്തായിയുടെ പുസ്തകം വായിക്കുക (കഠിനവും ഉയര്‍ന്ന നിലവാരമുള്ള സ്ഥാനങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രം) – നിങ്ങളുടെ വിദ്യാര്‍ഥികള്‍ ബൈബിള്‍ വായിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ അധിക പ്രോഗ്രാം. മത്തായിയുടെ പുസ്തകം ദിവസവും 2-3 അധ്യായങ്ങള്‍ വീതം വായിക്കുകയാണെങ്കില്‍ ഈ 13 ആഴ്ച പ്രോഗ്രാം കഴിയുന്നതോട് കൂടി നിങ്ങളുടെ വിദ്യാര്‍ഥികള്‍ ആ പുസ്തകം മുഴുവന്‍ വായിച്ചു തീര്‍ക്കും (ഉയര്‍ന്ന നിലവാരമുള്ള വിദ്യാര്‍ഥികള്‍ മത്തായിയുടെ പുസ്തകം മുഴുവന്‍ വായിക്കേണ്ടി വരും; കഠിന നിലവാരമുള്ള വിദ്യാര്‍ഥികള്‍ മത്തായിയുടെ പുസ്തകം കൂടുതലായി വായിച്ചിരിക്കും). ഇത് അധ്യാപകരുടെ കഴിവ് പോലെ ഇരിക്കും. എല്ലാ ആഴ്ചയും വായന പ്രോഗ്രാമിന്‍റെ ഭാഗമായി ബൈബിളിലെ ഒരു പുസ്തകം മുഴുവന്‍ വായിക്കാന്‍ വേണ്ടി വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കാം

രഹസ്യ സന്ദേശംഡീകോഡര്‍

കഠിനവും ഉയര്‍ന്ന നിലവാരവുമുള്ള പുസ്തകങ്ങള്‍ ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി

എല്ലാ ആഴ്ചയിലും പഠിച്ച പാഠഭാഗവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് ഒരു രഹസ്യ സന്ദേശം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ഡീകോഡര്‍ പേജ് ഉപയോഗിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡീകോഡര്‍ പേജ് ഉപയോഗിക്കുക. .

കട്ട്‌ & പേസ്റ്റ്

എളുപ്പമുള്ളതും മിതമായ നിലവാരവുമുള്ള പുസ്തകങ്ങള്‍ ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്സ്റ്റിക്കറുകള്‍നിറം കൊടുക്കേണ്ട പേജിന്‍റെ ഉദാഹരണം

കുട്ടികള്‍ക്ക് സ്റ്റിക്കറുകള്‍ വളരെ ഇഷ്ടമാണ്! പ്രായം കുറഞ്ഞ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി എല്ലാ ആഴ്ചയിലും ചെയ്യാന്‍ കഴിയുന്ന ഒരു പ്രവര്‍ത്തനമുണ്ട്. അതില്‍ നിന്ന് ഒരു സ്റ്റിക്കര്‍ വെട്ടിയെടുത്ത് സ്വന്തം പാഠഭാഗത്തെ പേജില്‍ ഒട്ടിക്കുക. കുത്തിട്ട വരയില്‍ കാണിച്ചിരിക്കുന്ന സ്ഥലത്ത് സ്റ്റിക്കറുകള്‍ ഒട്ടിച്ചു അവയ്ക്ക് നിറവും കൊടുക്കാന്‍ കുട്ടികളെ അനുവദിക്കുക. ഡൗൻലോഡ്: സ്റ്റിക്കറുകള്‍ (pdf, 1.8 MB)