പ്രയാസകരവും നിലവാരമുള്ളതുമായ പുസ്തകങ്ങള്‍ ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്.
എല്ലാ ആഴ്ചയിലും പാഠഭാഗവുമായി പ്രസക്തമായ ഒരു രഹസ്യ സന്ദേശം വിദ്യാര്‍ഥികളുടെ പുസ്തകത്തിലുണ്ടാകും. വിദ്യാര്‍ഥികളുടെ പുസ്തകങ്ങളുടെ അവസാന പേജില്‍ (മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രം) ഒരു ഡീകോഡര്‍ കീ ലഭ്യമാണ്. ഒരു കത്രിക ഉപയോഗിച്ച് പുസ്തകത്തിന്‍റെ പിറകില്‍ നിന്ന് ആ ഡീകോഡര്‍ കീ വെട്ടിയെടുക്കുകയും അത് ഓരോ പാഠത്തിനും തുടര്‍ന്നുള്ള 13 ആഴ്ചകള്‍ മുഴുവനും ഉപയോഗിക്കുക. അവയ്ക്ക് 3 മാസക്കാലം മുഴുവനും കേടു സംഭവിക്കാതിരിക്കാന്‍ കോന്‍ടാക്റ്റ് പേപ്പര്‍ ഉപയോഗിച്ച് മൂടി വയ്ക്കുകയോ ലാമിനേറ്റ് ചെയ്യുകയോ വേണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. അവ വിദ്യാര്‍ഥികള്‍ക്ക് വീട്ടിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കരുത്, മറിച്ച്, എല്ലാ ആഴ്ചയിലും ലഭ്യമാകാന്‍ അവ പള്ളിയില്‍ തന്നെ സൂക്ഷിക്കുക.
രഹസ്യ സന്ദേശം കണ്ടെത്താന്‍ നിങ്ങള്‍ വീക്ഷിക്കുന്ന ചിത്രത്തിന് നേരെ ചൂണ്ടുന്ന രീതിയില്‍ കീയില്‍ ലഭ്യമായ അമ്പടയാളം വയ്ക്കുക. (വലതു ഭാഗത്തുള്ള ഉദാഹരണം കാണുക) നിങ്ങളുടെ വിദ്യാര്‍ഥി പുസ്തകത്തിലുള്ള അമ്പടയാളം ഉത്തരം ചൂണ്ടിക്കാണിക്കും.
വാക്യം കണ്ടെത്തുക
ഓരോ പാഠഭാഗത്തിനും ഓരോ പേജിലും ഒരു അക്ഷരം ഒളിഞ്ഞിരിക്കുന്നുണ്ട്. കുട്ടികള്‍ ആ അക്ഷരം കണ്ടെത്തിയാല്‍, കീ ഉപയോഗിച്ച് അത് ഡീകോഡ് ചെയ്യുകയും തങ്ങളുടെ പുസ്തകത്തിന്‍റെ ആദ്യ പേജില്‍ പോയി നിര്‍ദ്ദിഷ്ട കളത്തില്‍ ആ അക്ഷരം എഴുതുകയും വേണം. ഓരോ ആഴ്ചയിലും അവര്‍ രഹസ്യ വാക്യത്തില്‍ ഓരോ അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും അത് വഴി 13 ആഴ്ചകള്‍ പിന്നിടുമ്പോള്‍ (3 മാസം) ഉത്തരം കണ്ടെത്താന്‍ കഴിയും…
പ്രയാസകരവും നിലവാരമുള്ളതുമായ പുസ്തകങ്ങളിലെ കോഡുകള്‍ കണ്ടെത്തുക.