റൊട്ടേഷന്‍ സ്റ്റേഷനുകള്‍
ബൈബിള്‍ മല
ഈ സ്റ്റേഷനില്‍, നിങ്ങളുടെ VBS സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ ജോസഫിനെ യഥാര്‍ഥത്തില്‍ ക്ഷണിച്ചിട്ടുണ്ട്! നിങ്ങളുടെ ഒരു നേതാവിനെ ഈജിപ്തിലെ ജോസഫായി വേഷംകെട്ടിക്കുകയും അയാള്‍ കുട്ടികളെ അഭിവാദനം ചെയ്ത് തന്‍റെ ജീവിതത്തിലെ ഒരു കഥ ഓരോ ദിവസവും അവരോടു പങ്കുവെക്കുകയും വേണം. ജോസഫ് തന്‍റെ കഥ പങ്കുവെച്ചു കഴിഞ്ഞാല്‍ അധ്യാപകന്‍ അതിനു നന്ദി പറയുകയും കുറച്ചു വാക്കുകള്‍ പങ്കുവെക്കുകയും ഒരു പ്രവര്‍ത്തിയിലേക്ക് കുട്ടികളെ നയിക്കുകയും ചെയ്യും.
സമയം കഴിഞ്ഞാല്‍ കുട്ടികളെ ആ ദിവസത്തെ വോട്ടിംഗിലേക്ക് നയിക്കുക. വോട്ടിംഗ് പോസ്റ്റര്‍ ചുമരില്‍ തൂക്കുക. എന്നിട്ട് ആ ദിവസത്തെ രണ്ടു ഓപ്ഷനുകള്‍ അവതരിപ്പിച്ചു ശരിയേത് തെറ്റേത് എന്ന് സൂചിപ്പിക്കാത്തവിധം വിഷയം ചര്‍ച്ച ചെയ്യുക. കുട്ടികള്‍ക്ക് സ്വയം ചിന്തിച്ചു വോട്ട് ചെയ്യാന്‍ അവസരം നല്‍കുക. അവര്‍ക്ക് ചുമരിലെ കടലാസില്‍ ഒപ്പിടുകയോ സ്റ്റിക്കര്‍ പതിക്കുകയോ ആവാം.
സ്കീ ക്ലാസ്
ഈ ദിവസത്തെ പാഠത്തിന്‍റെ തലക്കെട്ടും മെമറി വചനവും അവലോകനം ചെയ്യുക. വിദ്യാര്‍ഥി ഷീറ്റുകള്‍ വിതരണം ചെയ്ത് വിദ്യാര്‍ഥികളെ അതില്‍ സഹായിക്കുക. ഓരോ വിദ്യാര്‍ഥി ഷീറ്റിലും ആസ്വദിച്ചു ചെയ്യാന്‍ അഞ്ച് വ്യത്യസ്ത പ്രവര്‍ത്തികളുണ്ട്!
ഷീറ്റിന്‍റെ മുന്‍വശത്ത് രണ്ടു പദപ്രശ്നങ്ങളുണ്ട്. മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു പങ്കാളിയുടെ കൂടെ കളിക്കാവുന്ന ഗെയിമുണ്ട്. നിങ്ങളുടെ വിദ്യാര്‍ഥികളോട് പങ്കാളിയെ തിരഞ്ഞെടുത്ത് കളിക്കാന്‍ പറയുക! പിന്നെ വാക്ക് കണ്ടെത്തുന്ന ഒന്നുണ്ട്. ചെറിയ കുട്ടികള്‍ക്ക്, 10 വ്യത്യസ്ത വസ്തുക്കള്‍ മറഞ്ഞിരിക്കുന്ന ജോസഫിന്‍റെ ഒരു ചിത്രമുണ്ട്. മറഞ്ഞിരിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയ ശേഷം അവരോടു ചിത്രത്തിന് ചായം നല്കാന്‍ പറയുക.
അടുത്തതായി വിദ്യാര്‍ഥി ഷീറ്റ് മറച്ചുവച്ചിട്ട് മേസ് തയ്യാറാക്കുക. മേസിലൂടെ വഴി കണ്ടെത്തിയ ശേഷം അതിനു നിറം കൊടുത്ത് ഒരു നല്ല കൈവളയായി അത് വീട്ടില്‍ കൊണ്ടുപോകാന്‍ അവരെ അനുവദിക്കുക.
*പദപ്രശ്നത്തിന്‍റെ ഉത്തരങ്ങള്‍ പോക്കറ്റ് ഗൈഡിലുണ്ട്. പോക്കറ്റ് ഗൈഡ്.
കാബിന്‍ ക്രാഫ്റ്റ്സ്
ഈ സ്റ്റേഷനില്‍, വിദ്യാര്‍ഥികള്‍ തങ്ങളുടെ പാഠഭാഗം ഓര്‍മിക്കാന്‍ വീട്ടിലേക്ക് കൊണ്ടുപോകാനും ഒരു കരകൗശല വസ്തു നിര്‍മിച്ചു രസിക്കും. കരകൗശല എല്ലാ പാറ്റേണുകളും ഓണ്‍ലൈനിലും ക്രാഫ്റ്റ് പാംഫ്ലെറ്റിലും ലഭ്യമാണ്. ഓരോ കുട്ടിക്കും ഒരു കഷണം കടലാസ് നിങ്ങള്‍ക്ക് പകര്‍പ്പെടുത്ത് നല്‍കാനാകുമെങ്കില്‍ നിങ്ങള്‍ക്ക് കരകൗശല പണി ചെയ്യാനാകും!
സമ്മിറ്റ് റെസ്റ്റോറന്‍റ്
തീര്‍ച്ചയായും നിങ്ങള്‍ക്ക് നിങ്ങളുടെ പതിവ് പോലെ സാദാ പലഹാരങ്ങളോ, ചായയോ, ഉച്ചഭക്ഷണമോ വിളമ്പാം. പലഹാരം എന്ന ഞങ്ങളുടെ ആശയം വിദ്യാര്‍ഥികള്‍ക്ക് രുചികരവും ഒപ്പം തന്നെ ഒരു പ്രവര്‍ത്തിയുമാണ്. ജോസഫിന്‍റെ കോട്ട് റൊട്ടിയോ ബിസ്ക്കറ്റോ ഉപയോഗിച്ച് ഒരുപാട് നിറം നല്‍കാന്‍ VBS-ലെ എല്ലാവര്‍ക്കും രസകരമായിരിക്കും. കൂടാതെ അത് ലാഭകരവുമാണ്! ഇതിലെ ചേരുവകള്‍ എളുപ്പത്തില്‍ ലഭിക്കാവുന്ന സാധനങ്ങളായി മാറി മാറി പ്രയോഗിച്ച് പലഹാരമുണ്ടാക്കി രസിക്കൂ.
ഫ്രോസെന്‍ ഗെയിമുകള്‍
ഒരു കുട്ടിയുടെ ജീവിതത്തിലെ പ്രധാന ഭാഗമാണ് കളിക്കുകയെന്നത്. അതിനാല്‍ തന്നെ നിങ്ങളുടെ VBS-ല്‍ ഗെയിമുകള്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്! ഓരോ പാഠഭാഗത്തും നല്‍കിയിരിക്കുന്ന രണ്ടു ഗെയിമുകളില്‍ ഒരെണ്ണം തിരഞ്ഞെടുക്കുകയോ അഥവാ രണ്ടും കളിക്കുകയോ ചെയ്യുക. നിങ്ങളുടെ VBS-ന് ഒരു "ഫ്രോസെന്‍"അനുഭവം കൂടുതല്‍ ലഭിക്കാന്‍ കഴിയുമ്പോളൊക്കെ ഐസ് ഉപയോഗിക്കുക. രസിക്കുക!
മിഷനറി എക്സ്കര്‍ഷനുകള്‍
"അതിരുകളില്ലാത്ത VBS" എന്ന പുതിയ പരിപാടി അവതരിപ്പിക്കുന്നതിലൂടെ നിങ്ങളുടെ പള്ളിയ്ക്ക് മറ്റു VBS ഉള്ള രാജ്യങ്ങളിലെ കുട്ടികളെ സഹായിക്കാന്‍ അണിചേരാം. വിദ്യാര്‍ഥികള്‍ക്ക് മറ്റൊരു രാജ്യത്തെക്കുറിച്ച് പഠിക്കാനും കൂടെ പങ്കെടുത്ത് ഒരു മാറ്റം സൃഷ്ടിക്കാനും സഹായിക്കുന്ന ഈ പുതിയ മിഷന്‍സ് സ്റ്റേഷന്‍ നല്‍കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ലോകത്തിന്‍റെ ഈരണ്ടു ഭാഗത്തിനുമായി ഞങ്ങള്‍ രണ്ടു വ്യത്യസ്ത മിഷന്‍സ് പാംഫ്ലെറ്റുകള്‍ നിര്‍മിച്ചിട്ടുണ്ട്. നിങ്ങളുടെ വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഭാവനയില്‍ ലോകത്തിന്‍റെ മറുഭാഗത്തേക്ക് യാത്ര ചെയ്ത്, അവിടുത്തെ സംസ്കാരവും ഭാഷകളും ആവശ്യങ്ങളും പഠിക്കുകയും അവിടുത്തെ VBS എങ്ങനെയിരിക്കുമെന്ന് കാണുകയും ചെയ്യാം. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ കുട്ടികള്‍ക്ക് ഇന്ത്യയെക്കുറിച്ചും ദക്ഷിണ ഏഷ്യയിലെ കുട്ടികള്‍ക്ക് ദക്ഷിണ അമേരിക്കയെക്കുറിച്ചും പഠിക്കാം.
മിഷന്‍ പാക്കറ്റില്‍ രാജ്യത്തിന്‍റെയോ പ്രദേശത്തിന്‍റെയോ ചിത്രങ്ങളും, വ്യത്യസ്ത ഭാഷകളിലുള്ള VBS വിദ്യാര്‍ഥി ഷീറ്റുകളും, മിഷനുകള്‍ക്ക് ഓരോ ദിവസവും ലഭിക്കുന്ന പണം ശേഖരിക്കാന്‍ ഒരു പണ കുടുക്കയും ഉള്‍പ്പെടുന്നു.
സിസ്റ്റര്‍ ക്രിസ്റ്റിന ക്രോസിനെ ഇതില്‍ ബന്ധപ്പെടുക kristina@childrenareimportant.com"അതിരുകളില്ലാത്ത VBS"-ല്‍ പങ്കെടുക്കാന്‍ എവിടെയ്ക്കാണ് സംഭാവന അയയ്ക്കേണ്ടത് എന്ന് അറിയാന്‍ വേണ്ടി. ലോകത്ത് മുഴുവനുമുള്ള ആവശ്യങ്ങള്‍ ഞങ്ങളെക്കൊണ്ട് ചെയ്യാന്‍ കഴിയുന്നതിലും അധികമായതുക്കൊണ്ടും ഞങ്ങള്‍ക്ക് സഹായം ആവശ്യമായതിനാലും എല്ലാ സംഭാവനകളെയും ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളുടെ പ്രദേശത്തെ മിഷന്‍ പരിപാടിയെക്കുറിച്ച് വിവരങ്ങള്‍ പങ്കുവെക്കാനും മിഷന്‍ സ്റ്റേഷന്‍ ഉപയോഗിക്കാം. നിങ്ങളുടെ സംഭാവന ആ പ്രോജക്റ്റിന്‍റെ ഹോം ഓഫീസിലേക്ക് അയയ്ക്കാം.