ആസൂത്രണം
ഈസി VBS
"അതിരുകളില്ലാത്ത ലക്ഷ്യത്തിലേക്ക്" സ്വാഗതം, എളുപ്പത്തില്‍ ആസൂത്രണം ചെയ്യാനും നടത്താനും കഴിയുന്ന ഒരു ലളിതമായ VBS. ഒരു തിയ്യതി തിരഞ്ഞെടുത്ത്, ചില സന്നദ്ധപ്രവര്‍ത്തകരെ കൂട്ടി, സമൂഹത്തില്‍ കുറച്ച് ക്ഷണ പോസ്റ്ററുകള്‍ തൂക്കിയിട്ടാല്‍ നിങ്ങള്‍ ഇതിനു തയ്യാറാണ്.
പാഠക്രമത്തില്‍ വരുത്തുന്ന എന്ത് മാറ്റങ്ങളാണ് പള്ളികള്‍ക്ക് ഇഷ്ടപ്പെടുക എന്നറിയാന്‍ "ചിൽഡ്രൻ ആര്‍ ഇമ്പോര്‍റ്റന്‍ഡിലെ" ഒരു സംഘം പല രാജ്യങ്ങളിലെയും VBS-കള്‍ ഈ വര്‍ഷം സന്ദര്‍ശിച്ചു. VBS-ലെ കുട്ടികള്‍ക്കൊപ്പം കൂടുതല്‍ നേരം ചിലവഴിക്കുന്നതിന് കൂടുതല്‍ പ്രവര്‍ത്തികള്‍ വേണമെന്ന് ഇന്ത്യയിലെ ചില പള്ളികള്‍ ആവശ്യപ്പെട്ടു. ഈ കാരണത്താല്‍ ഞങ്ങള്‍ രണ്ടു സ്റ്റേഷനുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു: മിഷന്‍ സ്റ്റേഷനും ജോസഫ് സന്ദര്‍ശിക്കുന്ന ബൈബിള്‍ സ്റ്റേഷനും! ഇവ പ്രവര്‍ത്തിക്കാന്‍ എളുപ്പമുള്ള സ്റ്റേഷനുകളായിരിക്കുകയും, നിങ്ങളുടെ VBS-ല്‍ കൂടുതല്‍ പഠനവും രസവും നല്‍കുന്നതും, ദൈര്‍ഘ്യമേറിയ VBS-ന് ആവശ്യമനുസരിച്ച് കൂടുതല്‍ ഉള്ളടക്കം നല്‍കുന്നതുമായിരിക്കും.
വിദ്യാര്‍ഥികളുടെ ഷീറ്റുകളില്‍ കൂടുതല്‍ പ്രവര്‍ത്തികള്‍ വേണമെന്നാണ് വേറൊരു അഭ്യര്‍ത്ഥന. ഒരു കടലാസ് കഷണത്തിന്‍റെ പകുതി ഭാഗത്ത് 5 വ്യത്യസ്ത പ്രവര്‍ത്തികള്‍ ഉള്‍പ്പെടുത്താനായതിന്‍റെ ആഹ്ലാദത്തിലാണ് ഞങ്ങള്‍! ഓരോ കുട്ടിക്കും വളരെ കുറഞ്ഞ ചിലവില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഇത് വിദ്യാര്‍ഥികളെ സഹായിക്കും.
നിങ്ങള്‍ "റൊട്ടേഷന്‍" സിസ്റ്റമോ അഥവാ പൊതുവേ സ്വീകരിക്കപ്പെട്ട "ക്ലാസ്റൂം" സിസ്റ്റമോ തിരഞ്ഞെടുത്താലും നിങ്ങളുടെ VBS കൂടുതല്‍ രസകരമാക്കാന്‍ ഒരുപാട് പ്രവര്‍ത്തികള്‍ ലഭ്യമാണ്. അത് വഴി പള്ളി മുഴുവനും "സ്വജീവന്‍ നഷ്ടപ്പെടുത്തി അവ തിരിച്ചുപ്പിടിക്കാന്‍" പഠിക്കും.
നാടകങ്ങള്‍
ഓരോ ദിവസത്തെയും രസകരമായി അവതരിപ്പിക്കാനുള്ള മാര്‍ഗമാണ് നാടകങ്ങള്‍. തങ്ങളുടെ ദൈനംദിന ജീവിതത്തെ അധ്യയനവുമായി ബന്ധപ്പെടുത്താനും അവ വിദ്യാര്‍ഥികളെ സഹായിക്കുന്നു. ഓരോ ദിവസവും ഒരേ നടന്മാരെ തന്നെ ഉപയോഗിക്കുകയും അവര്‍ ആഴ്ച മുഴുവനും ആ വേഷത്തില്‍ തന്നെയായിരിക്കണം എന്നുമാണ് ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്. അവര്‍ക്ക് സ്റ്റേഷനുകളില്‍ ചെന്ന് വിദ്യാര്‍ഥികളെ അഭിവാദനം ചെയ്യുകയും ദിവസം മുഴുവനും ഓരോ വിദ്യാര്‍ഥികളുമായി മാറിമാറി "സെല്‍ഫികള്‍" എടുക്കുകയും ചെയ്യാം.
ഈ വര്‍ഷത്തെ നാടകത്തില്‍ മുയല്‍ സ്കീ ചെയ്യാന്‍ പഠിക്കുന്നയാളും കടമാന്‍ അതിന്‍റെ അധ്യാപകനുമാണ്. കൊടുമുടിയില്‍ നിന്ന് സ്കീ ചെയ്യാന്‍ തുടങ്ങണം എന്നതാണ് അവരുടെ ലക്ഷ്യം. പക്ഷേ എളുപ്പമുള്ള ചെറിയ ചരിവുകളില്‍ നല്ലവണ്ണം സ്കീ ചെയ്യാന്‍ മുയല്‍ പഠിക്കേണ്ടതുണ്ട്. ഓരോ നാടകത്തിനും കുട്ടികള്‍ പഠിക്കുന്ന പാഠത്തിന് സമാനമായ ഒന്ന് മുയലും പഠിക്കണം. ചില നാടകങ്ങളില്‍ ഉരുണ്ടുവീഴേണ്ടി വരുമെന്നതിനാല്‍ മുയലിന്‍റെ വേഷം ചെയ്യാന്‍ ചെറുപ്പക്കാരനായ ബലവാനായ ഒരാളെ തിരഞ്ഞെടുക്കുക.
റൊട്ടേഷന്‍ VBS സിസ്റ്റം
റൊട്ടേഷന്‍ സമയക്രമത്തില്‍ ഒരേ സമയം മൂന്നു സ്റ്റേഷനുകള്‍ കൈകാര്യം ചെയ്യുന്ന വിധമാണ് VBS എഴുതപ്പെട്ടിരിക്കുന്നത്. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ സംഘത്തെ മൂന്നു ചെറു സംഘങ്ങളായി തിരിച്ചു മൂന്നു പ്രവര്‍ത്തി സ്റ്റേഷനുകളില്‍ പ്രവര്‍ത്തനം ഊഴംവച്ച് നല്‍കുക. ഓരോ സ്റ്റേഷനും 20 മുതല്‍ 40 മിനിറ്റുകള്‍ വരെ നീണ്ടുനില്‍ക്കുകയും ദിവസേന ഓരോ സംഘവും ഓരോ സ്റ്റേഷനില്‍ പോകുവാനായി ഓരോ സ്റ്റേഷനും മൂന്നു വട്ടം ആവര്‍ത്തിക്കുന്നു.
ഞങ്ങള്‍ വിദ്യാര്‍ഥികളുടെ പേജുകള്‍ക്ക് ചെയ്ത പോലെ നിങ്ങളുടെ സംഘത്തെ മൂന്നു പ്രായഗണങ്ങളായി വേര്‍തിരിക്കുന്നതാണ് ഏറ്റവും എളുപ്പമുള്ള വഴി:
- ഈസി (4-6 വയസ് പ്രായം)
- മീഡിയം (7-9 വയസ് പ്രായം)
- ഡിഫികള്‍റ്റ് (10-12 വയസ് പ്രായം)
നിങ്ങളുടെ VBS-ന് ചെറുപ്പക്കാരായ സഹായികളെ ലഭിക്കാന്‍ കൗമാരക്കാരെ (13+ വയസ്) ഉപയോഗപ്പെടുത്താന്‍ ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. എന്നിരുന്നാലും, "ഡിഫികള്‍റ്റ്" വിദ്യാര്‍ഥി പേജ് മുതിര്‍ന്നവര്‍ ഉള്‍പ്പെടെ എല്ലാപോലെ ഉയര്‍ന്ന പ്രായക്കാര്‍ക്കും ഒരുപോലെ രസകരമായിരിക്കും. സ്റ്റേഷന്‍ മാറാന്‍ സമയമാകുമ്പോള്‍ സംഗീതം വയ്ക്കുകയാണ് ഞങ്ങളുടെ ഏറ്റവും പ്രിയം തോന്നുന്ന മാര്‍ഗം. അത് വഴി ഒരു സ്റ്റേഷനനില്‍ നിന്ന് മറ്റൊന്നിലേക്ക് പോകുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് ഒരുപാട് ഊര്‍ജ്ജം ലഭിക്കും.
പരമ്പരാഗത ക്ലാസ്റൂം സിസ്റ്റം
റൊട്ടേഷന്‍ സമയക്രമം ഉപയോഗിക്കാത്തവര്‍ക്കായി നിങ്ങളുടെ VBS-ല്‍ പരമ്പരാഗത ക്ലാസ്റൂം സിസ്റ്റം എന്ന സമയക്രമം ലഭ്യമാണ്. നിങ്ങള്‍ക്ക് ദൈര്‍ഘ്യമേറിയ VBS വേണമെങ്കില്‍ ഈ സമയക്രമത്തില്‍ അതിനുവേണ്ടി കൂടുതല്‍ സമയം ലഭ്യമാണെന്ന ഗുണമുണ്ട്. എന്നിരുന്നാലും, ഇതില്‍ കൂടുതല്‍ അധ്യാപകര്‍ ആവശ്യമായി വരും. കാരണം ഓരോ പ്രായഗണത്തിനും ജോസഫിനായി ഒരു നടനും എല്ലാ വ്യത്യസ്ത പ്രവര്‍ത്തികളും പഠിച്ചിരിക്കേണ്ട അധ്യാപകരും ആവശ്യമാണ്.
ജീവനക്കാര്‍
ഒരുപാട് ജീവനക്കാരുള്ള ടീമായതിനാല്‍ എല്ലാവരെയും ഉള്‍ക്കൊള്ളിക്കാന്‍ ഞങ്ങള്‍ ജോലിയെ പല സ്ഥാനങ്ങളായി വേര്‍തിരിച്ചു. അത് വഴി അതില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും VBS കൂടുതല്‍ രസകരമാണ്. നിങ്ങള്‍ റൊട്ടേഷന്‍ സിസ്റ്റമാണ് ഉപയോഗിക്കുന്നതെങ്കില്‍ ചുവടെ നല്‍കിയതാണ് ഉദ്യോഗ സ്ഥാനങ്ങള്‍:
1 VBS ഡയറക്ടര്‍
1 ഗാന നേതാവ് (പാട്ടുകളുടെ ചലനങ്ങള്‍ക്ക് സഹായികളായി വേറെയും)
1. മുഖ്യ പാഠത്തിനു ഒരു വൈദികന്‍
2 നാടക നടന്‍മാര്‍ (കടമാനും മുയലും)
6 ചെറു സംഘങ്ങള്‍ നേതാക്കന്മാര്‍, ഓരോ പ്രായത്തിനും രണ്ടു നേതാക്കള്‍. (ഓരോ സ്റ്റേഷനിലെക്കും അവര്‍ വിദ്യാര്‍ഥികള്‍ക്ക് ഒപ്പം സഞ്ചരിക്കും)
സ്റ്റേഷനുകള്‍:
2 ബൈബിള്‍ സ്റ്റേഷന്‍ (1 കോര്‍ഡിനേറ്റര്‍, ജോസഫിനായി 1 നടന്‍)
1 ക്ലാസ് കോര്‍ഡിനേറ്റര്‍ (വിദ്യാര്‍ഥി പ്രവര്‍ത്തി ഷീറ്റുകള്‍ക്കായി)
1 കരകൗശല വസ്തുക്കളുടെ കോര്‍ഡിനേറ്റര്‍
1 സ്നാക്ക്സ് കോര്‍ഡിനേറ്റര്‍
1 ഗെയിംസ് കോര്‍ഡിനേറ്റര്‍
1 മിഷന്‍സ് കോര്‍ഡിനേറ്റര്‍