അലങ്കാരങ്ങള്‍

നിങ്ങളുടെ പള്ളിയെ ഒരു ശൈത്യകാല അത്ഭുത ലോകമാക്കി മാറ്റൂ.

നിങ്ങള്‍ക്ക് അത് സാധിക്കും!

നിങ്ങള്‍ ഉഷ്ണമേഖലയില്‍ താമസിക്കുന്ന ആളാണെങ്കിലും യഥാര്‍ത്ഥ മഞ്ഞ് ഒരിക്കലും കാണുകയില്ലെങ്കിലും നിങ്ങളുടെ ഭാവന ഉപയോഗിക്കൂ. ഒരു വ്യത്യസ്ത ലോകത്തേക്ക് നടന്നു കയറുന്നത് കുട്ടികള്‍ ഇഷ്ടപ്പെടും!

നിങ്ങളുടെ VBS അതിഗംഭീരമാക്കാന്‍ കൂടുതല്‍ അലങ്കാര ആശയങ്ങള്‍ ഓണ്‍ലൈനില്‍ അന്വേഷിക്കുക!

 

 

Aquí ves el frente de la nevada - huata en el piso con la pared chiquita de "nieve" como una nevada para el escenario.എങ്ങനെ ഒരു മഞ്ഞ് ബാങ്ക് നിര്‍മിക്കാം

വളരെ കുറച്ചു കാര്യങ്ങള്‍ മാത്രം ചെയ്ത് നിങ്ങളുടെ പള്ളിയെ മാറ്റിമറിക്കുന്നത് വഴി കുട്ടികള്‍ക്ക് ഒരു വ്യത്യസ്ത ലോകത്തേക്ക് കാലെടുത്തുവെച്ചു എന്ന് തോന്നും. നിങ്ങള്‍ക്ക് ആകെ ആവശ്യമുള്ളത് ഒരു കാര്‍ഡ്‌ബോര്‍ഡ്‌ പെട്ടിയും, അത് മൂടാന്‍ കടലാസോ വെള്ള ചായമോ, പിന്നെ പഞ്ഞിക്കെട്ടുമാണ്. വേദിയുടെ ഓരോ വശത്തിനും വേണ്ടി ഓരോന്ന് നിര്‍മിക്കുക.

ഒരു കാര്‍ഡ്‌ബോര്‍ഡ്‌ പെട്ടി വച്ച് തുടങ്ങുക.

കാര്‍ഡ്‌ബോര്‍ഡ്‌ പെട്ടിയുടെ ഒരു വശം തുറന്ന് ഒരു ചെറിയ ചുമര്‍ പോലെ നിലത്ത് ഉറപ്പിച്ചു നിര്‍ത്തുക.

കാര്‍ഡ്‌ബോര്‍ഡിന്‍റെ മുന്‍വശത്ത് വെള്ള നിറത്തിനായി കടലാസ് ഒട്ടിക്കുകയോ ചായമടിക്കുകയോ ചെയ്യുക.

തവിട്ട് നിറം കാണാതിരിക്കാന്‍ കാര്‍ഡ്‌ബോര്‍ഡിന്‍റെ മുന്‍വശം മുഴുവനായും മറയ്ക്കുക.

മൃദുവായി തോന്നുവാന്‍ കടലാസിനു മുന്‍വശത്ത് പഞ്ഞിക്കെട്ടോ മറ്റോ ഒട്ടിക്കുക. മഞ്ഞ് കുമിഞ്ഞുകൂടിയ പോലെ തോന്നാന്‍ പഞ്ഞിക്കെട്ടിന്‍റെ അറ്റം ഒട്ടിക്കരുത്.

ഒരു വേദിയിലാണ് ഇത് ഉപയോഗിക്കുന്നതെങ്കില്‍ കാര്‍ഡ്‌ബോര്‍ഡ്‌ ചുമരിന്‍റെ പിന്‍വശം മറയ്ക്കേണ്ടതില്ല.

പഞ്ഞിക്കെട്ട് ഉപയോഗിച്ച് ചുമര്‍ മൊത്തം മറയ്ക്കുക.

പഞ്ഞിക്കെട്ടിന്‍റെ വലിയൊരു കഷണം നിലത്ത് നിവര്‍ത്തി വയ്ക്കുക. മഞ്ഞ് ബാങ്ക് നിര്‍മിക്കാന്‍ കാര്‍ഡ്‌ബോര്‍ഡ്‌ ചുമര്‍ ഒരു കമാനാകൃതിയില്‍ ഇതിനു മേലെ സ്ഥാപിക്കുക.

മഞ്ഞ് ബാങ്കില്‍ യഥാര്‍ത്ഥ മഞ്ഞുള്ള പോലെ തോന്നാന്‍ നിലത്തുള്ള പഞ്ഞിക്കെട്ടിന്‍റെ വലിയ കഷണം വേദിയുടെ അറ്റം കഴിഞ്ഞു താഴേക്ക് വീണുകിടക്കട്ടെ.

ഇവിടെ നിങ്ങള്‍ കാണുന്നതാണ് വെള്ള കടലാസിലോ ചായത്തിലോ പഞ്ഞി ഉപയോഗിച്ച് പൊതിഞ്ഞ കാര്‍ഡ്‌ബോര്‍ഡ്‌ പെട്ടി ഉപയോഗിച്ച് ഞങ്ങള്‍ നിര്‍മിച്ച മഞ്ഞ് ബാങ്ക്. മഞ്ഞു ബാങ്കിന് 3D മികവ് നല്കാന്‍ അഭിനയിക്കുന്ന വ്യക്തികള്‍ക്ക് അതിന്‍റെ മുന്നിലൂടെയും പിന്നിലൂടെയും നടക്കാം. വേദിയുടെ ഓരോ വശത്തിനും വേണ്ടി ഓരോന്ന് നിര്‍മിക്കുക.

 

 

 

കൂടുതല്‍ അലങ്കാര ആശയങ്ങള്‍

കൂടുതല്‍ അടുത്ത് കാണാന്‍ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക.

ഒരു കടലാസ് കുറേ തവണ മടക്കി അതിന്‍റെ വശങ്ങളില്‍ നിന്ന് പല ആകൃതികള്‍ മുറിച്ചു കളയുക. കടലാസിന്‍റെ മടക്ക നിവര്‍ത്തി മഞ്ഞുപാളിയുടെ രൂപം കാണുക. വ്യത്യസ്തമായ പല മാതൃകകളുണ്ടാക്കി പള്ളിയുടെ ചുറ്റും അവ തൂക്കിയിടുക. കട്ടികുറഞ്ഞ കടലാസാണ് ഉപയോഗിക്കാന്‍ എളുപ്പമെങ്കിലും സാദാ കടലാസും ഉപയോഗിക്കാം.

ഓരോ വിദ്യാര്‍ഥിക്കും ഒരു മരച്ചില്ല ഉപയോഗിച്ച് മനോഹരമായ ഒരു നെയിം കാര്‍ഡ്‌ നിര്‍മിക്കുക.

പഞ്ഞി ബോളുകള്‍ ഒരു നേര്‍ത്ത ചരടില്‍ കോര്‍ത്തു കെട്ടുക. ഈ "മഞ്ഞ്" ചരടുകള്‍ പള്ളിയുടെ ചുറ്റും കെട്ടിയിടുക.

കടലാസ് ഉപയോഗിച്ച് മഞ്ഞിന്‍റെ കതിരുകള്‍ നിര്‍മിച്ചു മുകളില്‍ കെട്ടി തൂക്കിയിടുക.

പള്ളിയിലേക്ക് പ്രവേശിക്കുന്നിടത്ത് ബലൂണ്‍ ഉപയോഗിച്ച് ഒരു കമാനവഴിയുണ്ടാക്കി തങ്ങള്‍ ഒരു ശൈത്യകാല അത്ഭുത ലോകത്തേക്കാണ് നടന്നു കയറുന്നതെന്ന തോന്നലുണ്ടാക്കാന്‍ കുട്ടികളെ സഹായിക്കുക.

നീലയോ വെള്ളയോ കരകൗശല കടലാസോ പ്ലാസ്റ്റിക്കോ ഉപയോഗിച്ച് ഹാളുകള്‍ അലങ്കരിക്കുകയും മഞ്ഞു പാളികള്‍ എല്ലായിടത്തും കെട്ടിത്തൂക്കിയിടുകയും ചെയ്യുക.

മഞ്ഞു സോപ്പ് - നമുക്ക് യഥാര്‍ത്ഥ മഞ്ഞ് ലഭിക്കുകയില്ലെങ്കിലും വെളുത്ത മൃദുവായ വസ്തുക്കള്‍ നിര്‍മിച്ചു നിങ്ങള്‍ക്ക് കളിക്കാം. ഒരു മൈക്രോവേവും ഐവറി ബ്രാന്‍ഡ്‌ സോപ്പിന്‍റെ ഒരു ബാറും നിങ്ങള്‍ക്ക് ആവശ്യമായി വരും (ഐവറി മാത്രമേ ഉപയോഗിക്കാനാകൂ). പൊതി മാറ്റിയ സോപ്പിന്‍റെ ബാറ് മൈക്രോവേവ് പാത്രത്തില്‍ വയ്ക്കുക. രണ്ടു മൂന്നു മിനിറ്റ് നേരം ഇത് ചൂടാക്കുകയും അത് ഒരു മഞ്ഞു മേഘമായി മാറുന്നത് കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കുകയും ചെയ്യുക. അത് തണുത്തതിന് ശേഷം മാത്രം അത് ഉപയോഗിച്ച് പുറത്തുപോയി കളിക്കുക.

 

 

പര്‍വ്വത മാതൃക (ഡയോറാമ) - ഒരു പര്‍വ്വത മാതൃക നിര്‍മിച്ചു അതിന്‍റെ കൊടുമുടിയില്‍ എത്തുന്ന വിധം പ്രോഗ്രാമില്‍ ഉടനീളം കുട്ടികള്‍ കൈവരിക്കുന്ന പുരോഗതി അവര്‍ക്ക് കാണിച്ചുകൊടുക്കുക. ഓരോ ദിവസത്തെയും പ്രമേയം അടിസ്ഥാനമാക്കി മാതൃകയില്‍ (ഡയോറാമയില്‍) സ്ഥലങ്ങള്‍ രേഖപ്പെടുത്തുക.

 

നിങ്ങളുടെ വിദ്യാര്‍ഥികളുടെ കൂടെ ഒരു മലനിര നിര്‍മിക്കുക. ഓരോ വിദ്യാര്‍ഥിയും ഒരു മല നിര്‍മിക്കാന്‍ കടലാസ് എടുത്ത് കോണ്‍ ആകൃതിയില്‍ ചുരുട്ടണം. ടേപ്പോ പശയോ ഉപയോഗിച്ച് അത് ഒട്ടിച്ചു നിര്‍ത്തുകയും കോണിന്‍റെ അടിഭാഗം വെട്ടി നിരപ്പാക്കണം. ഉയരം കൂടിയ മലകള്‍ മഞ്ഞ് മൂടിയിട്ടുണ്ടാകും.

 

 

വിദ്യാര്‍ഥികള്‍ക്ക് സെല്‍ഫികളെടുക്കാന്‍ ഒരു ഫോട്ടോ സോണ്‍ സജ്ജീകരിക്കുക.

 

 

VBS-ന് വേണ്ടി പള്ളി അലങ്കരിക്കാന്‍ ഈ ആശയങ്ങള്‍ ഉപയോഗിക്കുക:

  • കടലാസ് കൊണ്ടുള്ള മഞ്ഞുപാളികള്‍
  • മാല ബള്‍ബുകള്‍
  • നീലയും വെള്ളയും ബലൂണുകള്‍
  • വെളുത്ത മേശവിരി
  • നീലയും വെള്ളയും കൊടിതോരണങ്ങള്‍
  • ചുമരില്‍ കടലാസ് മലകള്‍
  • വിനൈല്‍ മഞ്ഞുപാളികളുള്ള നീല ഭരണികള്‍
 

 

അലങ്കാരങ്ങള്‍ സ്ഫടിക രൂപത്തിലാക്കുക

ഇവിടെ ഉദാഹരണമായി കാണിച്ച മഞ്ഞു മനുഷ്യനെ പോലെ നിങ്ങളുടെ ശൈത്യ അലങ്കാരങ്ങള്‍ സ്ഫടിക രൂപത്തില്‍ നിര്‍മിച്ചു കൂടുതല്‍ തിളക്കമുള്ളതാക്കുക.

ആവശ്യ വസ്തുക്കള്‍:
വെള്ളം
1 കപ്പ്‌ വെള്ളത്തില്‍ 3 ടേബിള്‍സ്പൂണ്‍ വെണ്‍കാരം

നിര്‍ദ്ദേശങ്ങള്‍:

  • ഒരു ഭരണിയിലോ ചട്ടിയിലോ തിളച്ച വെള്ളം ഒഴിച്ച് അതില്‍ വെണ്‍കാരം ചേര്‍ത്ത് ഇളക്കുക. അല്പം വെണ്‍കാരം താഴ്ഭാഗത്ത്‌ അടിഞ്ഞുകൂടിയാലും കുഴപ്പമില്ല
  • ഒരു ചരട് ഉപയോഗിച്ചു ചെറിയ അലങ്കാരങ്ങള്‍ പെന്‍സിലിലോ സ്പൂണിലോ മറ്റു നീളമുള്ള എന്തിലെങ്കിലുമോ കെട്ടുക. ചൂട് വെള്ളവും വെണ്‍കാരവുമുള്ള മിശ്രണത്തില്‍ ഈ അലങ്കാരവസ്തു താഴ്ത്തുക. അവ പാത്രത്തിന്‍റെ വശങ്ങളിലോ അടിഭാഗത്തോ തട്ടുന്നില്ല എന്ന് ഉറപ്പിക്കുക.
  • മറ്റൊന്നും തട്ടാത്ത രീതിയില്‍ ഈ ഭരണി ഒരു സ്ഥലത്ത് സ്ഥാപിക്കുക. കുറച്ചു മണിക്കൂറുകള്‍ കഴിഞ്ഞാല്‍ സ്ഫടിക രൂപങ്ങള്‍ വന്നുതുടങ്ങും. അവ കുറച്ചു മണിക്കൂറുകള്‍ കൂടിയോ ഒരു രാത്രി മൊത്തമോ അങ്ങനെ തന്നെ വച്ച് കൂടുതല്‍ സ്ഫടിക രൂപങ്ങളുണ്ടാവാന്‍ അനുവദിക്കുക. അത് തയ്യാറായി കഴിഞ്ഞാല്‍ ഉണങ്ങാനായി ഒരു കടലാസ് തൂവാലയില്‍ ഒരു മണിക്കൂര്‍ നേരം അലങ്കാരം പൊതിഞ്ഞു വയ്ക്കുക.
  • വിദ്യാര്‍ഥികള്‍ക്ക് സ്ഫടിക രൂപങ്ങള്‍ കാണാന്‍ ഒരു ഭൂതകണ്ണാടി കൊണ്ടുവരിക!

 

 

 

 

സൗജന്യ ഡൗൻലോഡുകള്‍

നിങ്ങളുടെ VBS അതിഗംഭീരമാക്കാന്‍ കൂടുതല്‍ അലങ്കാര ആശയങ്ങള്‍ ഓണ്‍ലൈനില്‍ അന്വേഷിക്കുക!

വിനൈല്‍ മഞ്ഞുപാളികള്‍

വിനൈല്‍ മഞ്ഞുപാളികള്‍

നിങ്ങളുടെ പള്ളിയുടെ ജനാലകള്‍ക്ക് വേണ്ടിയുള്ള മഞ്ഞുപാളികളുടെ സ്റ്റിക്കറുകള്‍! ഫയല്‍ ഡൗൻലോഡ് ചെയ്ത് പ്രാദേശികമായി നിര്‍മിക്കുന്ന വിനൈല്‍ സ്റ്റിക്കറുകള്‍ ഓര്‍ഡര്‍ ചെയ്യുക. അഥവാ അവ പ്രിന്‍റ് എടുത്ത് ഒട്ടുന്ന കടലാസില്‍ നിന്ന് വെട്ടിയെടുക്കുക.

തൂക്കിയിടാവുന്ന മഞ്ഞുപാളികള്‍

തൂക്കിയിടാവുന്ന മഞ്ഞുപാളികള്‍

നിങ്ങളുടെ പള്ളിയില്‍ തൂക്കിയിടാവുന്ന വലിയ മഞ്ഞുപാളികള്‍ നിര്‍മിക്കാന്‍ ഈ പാറ്റേണുകള്‍ ഉപയോഗിക്കുക.

പേപ്പര്‍ ഐസിക്കളുകള്‍

പേപ്പര്‍ ഐസിക്കളുകള്‍

നിങ്ങളുടെ പള്ളിയിലെ വേദി അലങ്കരിക്കാന്‍ കടലാസ് കൊണ്ടുള്ള മഞ്ഞു കതിരുകള്‍ നിര്‍മിക്കുക! സാദാ കടലാസ് ഉപയോഗിക്കുകയോ വലിയ മഞ്ഞു കതിരുകള്‍ നിര്‍മിക്കാന്‍ ഡിസൈന്‍ പകര്‍ത്തുകയോ ആവാം!