അവലോകനം
നമ്മള്‍ ആത്മാവിന്‍റെ ഫലങ്ങളെക്കുറിച്ചാണ് പഠിക്കാന്‍ പോകുന്നത്. എങ്കിലും, ഫലങ്ങള്‍ മാത്രമല്ല, ആത്മാവിന്‍റെ ഫലങ്ങള്‍ക്ക് എതിരെ പോരാടുന്ന ശരീരത്തിന്‍റെ പാപങ്ങളെക്കുറിച്ചും നമ്മള്‍ പഠിക്കും. നിങ്ങളുടെ വിദ്യാര്‍ഥികളെ ജേതാക്കളാകാന്‍ സഹായിക്കലാണ് നിങ്ങളുടെ ലക്ഷ്യം. അതിനു വേണ്ടി അവര്‍ വചനങ്ങള്‍ ഓര്‍ത്തുവയ്ക്കുകയും ബൈബിള്‍ കഥകള്‍ പഠിക്കുകയും മാത്രം പോര. ആത്മാവിന്‍റെ ഫലങ്ങള്‍ അവരുടെ നിത്യജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം.
"ആത്മാവിന്റെ ഫലമോസ്നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത,
" ഗലാത്ത്യര്‍ 5:22-23
യൂണിറ്റ് 1
പാഠം 1
സ്നേഹം vs സ്വാര്‍ത്ഥത
ബൈബിള്‍ കഥ: യേശു കുരിശില്‍ കിടന്നു മരിക്കുന്നു
മത്തായി 27:27-56
ഓര്‍ക്കേണ്ട വചനം
"അവന്‍ നമുക്കു വേണ്ടി തന്റെ പ്രാണനെ വെച്ചുകൊടുത്തതിനാല്‍ നാം സ്നേഹം എന്തു എന്നു അറിഞ്ഞിരിക്കുന്നു; നാമും സഹോദരന്മാര്‍ക്കും വേണ്ടി പ്രാണനെ വെച്ചുകൊടുക്കേണ്ടതാകുന്നു." 1 യോഹന്നാന്‍ 3:16
അംഗത്തട്ടില്‍
നിങ്ങളുടെ സുഹൃത്തുക്കള്‍ നിര്‍ദ്ദേശിക്കുന്ന ഒരു കളി, അവര്‍ക്ക് വേണ്ട നേരത്ത് (നിങ്ങള്‍ക്ക് അനുവാദമുണ്ടെങ്കില്‍), അവര്‍ക്ക് വേണ്ടത്ര സമയം കളിക്കുക. നിങ്ങള്‍ക്ക് എന്താണ് കളിക്കാന്‍ ഇഷ്ടമെന്ന് അവരോടു പറയരുത്. ഇത്തവണ നിങ്ങളുടെ ഇഷ്ടങ്ങളല്ല മുഖ്യം, കാരണം നിങ്ങള്‍ സ്വന്തം കാര്യം ചിന്തിക്കാതെ യഥാര്‍ത്ഥ സ്നേഹം കാണിക്കുകയാണ്.
പാഠം 2
സ്നേഹം vs വിമര്‍ശന മനോഭാവം
ബൈബിള്‍ കഥ: പൊടിയും തടി കഷണവും
മത്തായി 7:1-5
ഓര്‍ക്കേണ്ട വചനം
“മനുഷ്യര്‍ നിങ്ങള്‍ക്കു ചെയ്യേണം എന്നു നിങ്ങള്‍ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങള്‍ അവര്‍ക്കും ചെയ്‍വിന്‍ ; ന്യായപ്രമാണവും പ്രവാചകന്മാരും ഇതു തന്നേ." മത്തായി 7:1-2
അംഗത്തട്ടില്‍
ഒരാളോട് " നന്നായിരിക്കുന്നു" എന്ന് പറയുകയും അവരില്‍ കാണുന്ന നല്ല ഒരു കാര്യത്തിനു അഭിനന്ദിക്കുകയും ചെയ്യുക. എല്ലാ ദിവസവും ഒരു ചെറു കണ്ണാടി കൊണ്ടുവരിക. ആരെയെങ്കിലും വിമര്‍ശിക്കാന്‍ തോന്നുമ്പോള്‍ ഈ കണ്ണാടി പുറത്തെടുത്ത് നിങ്ങളെ തന്നെ കാണുക. ഇന്ന് നിങ്ങള്‍ മറ്റുള്ളവരുടെ തെറ്റുകള്‍ തിരുത്താന്‍ സഹായിക്കേണ്ടതില്ല എന്ന് സ്വയം ഓര്‍മപ്പെടുത്തുക.
പാഠം 3
സ്നേഹം vs വിദ്വേഷം
ബൈബിള്‍ കഥ: യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കുന്നു
മത്തായി 26:14-16
ഓര്‍ക്കേണ്ട വചനം
"ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവന്‍ കള്ളനാകുന്നു. താന്‍ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാന്‍ കഴിയുന്നതല്ല.
" 1 യോഹന്നാന്‍ 4:20
അംഗത്തട്ടില്‍
നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഒരാള്‍ക്ക് വേണ്ടി ഒരു നല്ല കാര്യം ചെയ്യുക. ആരെങ്കിലും കള്ളത്തരം കാണിക്കുമ്പോഴോ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ പോകുമ്പോഴോ അത് കാണുന്ന നിങ്ങള്‍ നാവിനു വിലങ്ങിടുക. നിങ്ങള്‍ കണ്ട കാര്യം പറഞ്ഞ് അവരെ കുഴപ്പത്തിലാക്കരുത്.
പാഠം 4
സ്നേഹം vs സ്വയം ന്യായീകരിക്കല്‍
ബൈബിള്‍ കഥ: നല്ല സമരിയാക്കാരന്‍റെ ഉപമ
ലൂക്കാ 10:25-37
ഓര്‍ക്കേണ്ട വചനം
“ അവന്‍ അവനോടുനീ പറഞ്ഞ ഉത്തരം ശരി; അങ്ങനെ ചെയ്ക; എന്നാല്‍ നീ ജീവിക്കും എന്നു പറഞ്ഞു.
” ലൂക്കാ 10:27
അംഗത്തട്ടില്‍
നിങ്ങളുടെ ഒഴിവുകഴിവുകള്‍ എല്ലാം മാറ്റിവച്ചിട്ട് ഈ ആഴ്ച ആരെയെങ്കിലും ഒരാളെ സഹായിക്കുക. നിങ്ങളുടെ സമൂഹത്തിലെ താഴെത്തട്ടിലുള്ള ഒരാള്‍ക്ക് വേണ്ടി എന്തെങ്കിലും നല്ല കാര്യം ചെയ്യുക.
പാഠം 5
സ്നേഹം vs ആത്മീയ ദുരഭിമാനം
ദാവീദിനെ രാജാവായി തിരഞ്ഞെടുക്കുന്നു
1 സാമുവല്‍ 16:1-13
ഓര്‍ക്കേണ്ട വചനം
"സ്നേഹം ദീര്‍ഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പര്‍ദ്ധിക്കുന്നില്ല. സ്നേഹം നിഗളിക്കുന്നില്ല. ചീര്‍ക്കുന്നില്ല; അയോഗ്യമായി നടക്കുന്നില്ല സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല; അനീതിയില്‍ സന്തോഷിക്കാതെ സത്യത്തില്‍ സന്തോഷിക്കുന്നു എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു.
" 1 കൊറിന്ത്യര്‍ 13:4-7
അംഗത്തട്ടില്‍
നിങ്ങള്‍ സ്നേഹത്തില്‍ ശ്രദ്ധ പതിപ്പിക്കുമ്പോള്‍ നിര്‍ത്തേണ്ടതായുള്ള ഏതെങ്കിലും ആത്മീയ ആചാരങ്ങളുണ്ടോ എന്ന് ദൈവത്തോട് ചോദിക്കുക. സ്നേഹം പ്രകടിപ്പിക്കാന്‍ ഈ ആഴ്ച കൂടുതല്‍ പ്രവര്‍ത്തികള്‍ ചെയ്യുക: പൊങ്ങച്ചം പറയാതിരിക്കുക, സ്വന്തം നന്മ നോക്കാതെ മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുക, മറ്റുള്ളവര്‍ ചെയ്യുന്ന തെറ്റിന് അവരെ പഴിചാരാതിരിക്കുക.
പാഠം 6
ആനന്ദം vs അസൂയ
ബൈബിള്‍ കഥ: മത പുരോഹിതര്‍ അസൂയപ്പെടുന്നു
പ്രവര്‍ത്തനങ്ങള്‍ 5:12-33
ഓര്‍ക്കേണ്ട വചനം
"നിങ്ങളുടെ ഇടയില്‍ ഈര്‍ഷ്യയും പിണക്കവും ഇരിക്കെ, നിങ്ങള്‍ ജഡികന്മാരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ?" 1 കൊറിന്ത്യര്‍ 3:3
അംഗത്തട്ടില്‍
നിങ്ങള്‍ക്ക് ലഭിച്ച ആത്മീയ സമ്മാനങ്ങള്‍ക്കും, ആകാരഭംഗിക്കും, വസ്തുവകകള്‍ക്കും, കുടുംബത്തിനും ദൈവത്തോട് നന്ദി പറയുക. നിങ്ങള്‍ക്ക് ഉള്ളതിനെല്ലാം സന്തോഷവും സംതൃപ്തിയും നല്കാന്‍ ദൈവത്തോട് അപേക്ഷിക്കുക. നിങ്ങള്‍ക്ക് പണ്ട് അസൂയ തോന്നിയിട്ടുള്ള ഒരാളെ തിരഞ്ഞെടുത്ത് അയാള്‍ക്ക് ഒരു ചെറിയ സമ്മാനം നല്‍കുക. (നിങ്ങള്‍ അയാളോട് പണ്ട് അസൂയ തോന്നിയ കാര്യം പറയരുത്.)
പാഠം 7
സന്തോഷം vs അതിമോഹം
ബൈബിള്‍ കഥ: ധനികനായ യുവാവ്
മത്തായി 19:16-30
ഓര്‍ക്കേണ്ട വചനം
“ പിന്നെ അവരോടുസകലദ്രവ്യാഗ്രഹവും സൂക്ഷിച്ചു ഒഴിഞ്ഞുകൊള്‍വിന്‍ ; ഒരുത്തന്നു സമൃദ്ധിഉണ്ടായാലും അവന്റെ വസ്തുവകയല്ല അവന്റെ ജീവന്നു ആധാരമായിരിക്കുന്നതു എന്നു പറഞ്ഞു.
”
ലൂക്കാ 12:15
അംഗത്തട്ടില്‍
ആര്‍ക്ക് ലഭിക്കും എന്ന് അറിയാതെ ദൈവത്തിനായി നിങ്ങളുടെ സ്വന്തം പണത്തില്‍ കുറച്ചു പള്ളിയിലുള്ള നിക്ഷേപ പാത്രത്തില്‍ ഇടുക. നിങ്ങളുടെ പണത്തില്‍ കുറച്ചു ആരെയെങ്കിലും സഹായിക്കാന്‍ ഉപയോഗിക്കുക. നിങ്ങളുടെ പക്കല്‍ പണമൊന്നും ഇല്ലെങ്കില്‍ നിങ്ങളുടെ കൈവശമുള്ള ഒരു വസ്തു വെറുതെ കൊടുക്കുക.
പാഠം 8
സന്തോഷം vs ആത്മാനുകംബ
ബൈബിള്‍ കഥ: യോനായും പുഴുവും
യോനാ 4:1-10
ഓര്‍ക്കേണ്ട വചനം
" നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങള്‍ക്കു കിട്ടുവാന്‍ ഹേതുവാകുന്നു. കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങള്‍ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നതു താല്‍ക്കാലികം, കാണാത്തതോ നിത്യം." 2 കൊറിന്ത്യര്‍ 4:17-18
അംഗത്തട്ടില്‍
ഒരു അനാഥാലയത്തിലോ പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നിടത്തിലോ സഹായിയായി പോവുക. അതല്ലെങ്കില്‍ ആശുപത്രിയില്‍ ചെന്ന് രോഗികളെ സന്ദര്‍ശിക്കുക. നിങ്ങളില്‍ തന്നെ നിങ്ങളുടെ കണ്ണ് പതിയാതെ യഥാര്‍ത്ഥ ചിത്രത്തില്‍ കണ്ണ് പതിപ്പിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും അപേക്ഷിക്കുകയും ചെയ്യുക.
പാഠം 9
സന്തോഷം vs കൃതജ്ഞത കുറവ്
ബൈബിള്‍ കഥ: യേശു 10 കുഷ്ഠരോഗികളെ സുഖപ്പെടുത്തുന്നു
ലൂക്കാ 17:11-19
ഓര്‍ക്കേണ്ട വചനം
"അവന്റെ വാതിലുകളില്‍ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളില്‍ സ്തുതിയോടും കൂടെ വരുവിന്‍ ; അവന്നു സ്തോത്രം ചെയ്തു അവന്റെ നാമത്തെ വാഴ്ത്തുവിന്‍ ." സങ്കീര്‍ത്തനങ്ങള്‍ 100:4
അംഗത്തട്ടില്‍
നിങ്ങളുടെ മാതാപിതാക്കളോട് (അല്ലെങ്കില്‍ മറ്റൊരാളോട്) അവര്‍ നിത്യവും നല്‍കുന്ന ഒരു കാര്യത്തിന് നന്ദി പറയുക. എല്ലാം എപ്പോഴും കൈവശമുണ്ടാകില്ല എന്ന് സ്വയം ഓര്‍മപ്പെടുത്താന്‍ എന്തെങ്കിലും ഒന്ന് കൂടെ കൊണ്ടുപോകുന്നത് ഒഴിവാക്കുക.
പാഠം 10
സമാധാനം vs ആകുലത
ബൈബിള്‍ കഥ: കാക്കകള്‍ തീറ്റിപ്പോറ്റിയ ഏലിയാ
1 രാജാക്കന്‍മാര്‍ 17:1-6
ഓര്‍ക്കേണ്ട വചനം
"മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിന്‍ ; അതോടുകൂടെ ഇതൊക്കെയും നിങ്ങള്‍ക്കു കിട്ടും.
"
മത്തായി 6:33
അംഗത്തട്ടില്‍
നിങ്ങള്‍ക്കുള്ള ഒരു സാധനം വേറെ ഒരാളുമായി പങ്കുവെക്കുക, അതില്ലാതെ നിങ്ങള്‍ക്ക് കഴിയേണ്ടിവന്നാലും. ഭക്ഷണമോ, വസ്ത്രമോ, ബസ് കൂലിയോ, പണചെലവുള്ള എന്തുമാകാം. നിങ്ങളുടെ ആവശ്യങ്ങള്‍ ലഭ്യമാക്കാന്‍ ദൈവത്തോട് അപേക്ഷിക്കുക.
പാഠം 11
സമാധാനം vs ഭയം
ബൈബിള്‍ കഥ: പത്രോസ് വെള്ളത്തിന് മീതെ നടക്കുന്നു
മത്തായി 14:22-33
ഓര്‍ക്കേണ്ട വചനം
"അവന്‍ അവരോടു“നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ; നിങ്ങള്‍ക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോടുഇവിടെ നിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാല്‍ അതു നീങ്ങും; നിങ്ങള്‍ക്കു ഒന്നും അസാദ്ധ്യമാകയുമില്ല.” (എങ്കിലും പ്രാര്‍ത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല) എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
” മത്തായി 17:20-21
അംഗത്തട്ടില്‍
അസാധ്യമെന്ന് തോന്നുന്ന എന്തെങ്കിലും തിരഞ്ഞെടുത്ത് നിങ്ങളുടെ ഭയം മാറ്റി വയ്ക്കുക. അത് ചെയ്യാന്‍ നിങ്ങളെ സഹായിക്കണമെന്ന് കര്‍ത്താവായ യേശുവിനോട് അപേക്ഷിക്കുക. എന്നിട്ട് അത് പടിപ്പടിയായി തുടങ്ങുക. (പത്രോസ് വീഴാന്‍ പോയതു പോലെ വീണാലും, നിങ്ങള്‍ തുടങ്ങിക്കിട്ടിയാല്‍ അത് വിജയമാണ്. അസാധ്യമെന്ന് തോന്നുന്ന എന്തെങ്കിലും ഒന്ന് തിരഞ്ഞെടുത്ത് ചെയ്തു നോക്കുക എന്നതാണ് കര്‍ത്തവ്യം.)
പാഠം 12
സമാധാനം vs കലഹം
ബൈബിള്‍ കഥ: മറു കവിള്‍ കാണിക്കുക
മത്തായി 5:38-42
ഓര്‍ക്കേണ്ട വചനം
"കഴിയുമെങ്കില്‍ നിങ്ങളാല്‍ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിന്‍ .
" റോമാക്കാര്‍ 12:18
അംഗത്തട്ടില്‍
ഈ ആഴ്ചയില്‍ ഒരിക്കല്‍ നിങ്ങളെ തന്നെ തെറ്റുപ്പറ്റാന്‍ അനുവദിക്കുക. (അത് താനേ സംഭവിച്ചുക്കൊള്ളും.) ഒന്നും ചെയ്യാതിരിക്കുകയാണ് നിങ്ങളുടെ കര്‍ത്തവ്യം.
പാഠം 13
സമാധാനം vs ആത്മവിശ്വാസം
ബൈബിള്‍ കഥ: യേശു 5000 പേര്‍ക്ക് ഭക്ഷണം നല്‍കുന്നു
ലൂക്കാ 9:10-17
ഓര്‍ക്കേണ്ട വചനം
" അവന്‍ എന്നോടുഎന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയില്‍ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാല്‍ ക്രിസ്തുവിന്റെ ശക്തി എന്റെമേല്‍ ആവസിക്കേണ്ടതിന്നു ഞാന്‍ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളില്‍ പ്രശംസിക്കും.
" 2 കൊറിന്ത്യര്‍ 12:9
അംഗത്തട്ടില്‍
നിങ്ങള്‍ക്ക് ബലഹീനമായ ഒരു മേഖലയില്‍ ദൈവത്തെ സേവിക്കാന്‍ ഒരു അവസരം നല്‍കണമെന്ന് അവിടുത്തോട് അപേക്ഷിക്കുക. ആ മേഖലയില്‍ സേവനം അനുഷ്ഠിക്കാന്‍ പള്ളിയില്‍ പേര് ചേര്‍ക്കുക. നിങ്ങള്‍ അധികം സംസാരിക്കാത്ത പ്രകൃതത്തിലാണെങ്കില്‍ ഈ ആഴ്ച കൂടുതല്‍ സംസാരിക്കുക. നിങ്ങള്‍ ഒരുപാട് സംസാരിക്കുന്ന ആളാണെങ്കില്‍ ഈ ആഴ്ച കുറച്ചു മാത്രം സംസാരിക്കുക.
യൂണിറ്റ് 2
പാഠം 1
ക്ഷമ vs. അക്ഷമ
ബൈബിള്‍ കഥ: സ്വര്‍ണംകൊണ്ടുള്ള കാളക്കുട്ടി
പുറപ്പാട് 32
തിരുവചനം
"സന്തോഷത്തോടെ എല്ലാം സഹിക്കുന്നതിനും ക്ഷമിക്കുന്നതിനും അവിടുത്തെ മഹത്വത്തിന്‍റെ പ്രഭാവത്തിനനുസൃതമായി സര്‍വശക്തിയിലും നിങ്ങള്‍ ബലം പ്രാപിക്കട്ടെ." കൊളോസോസുകാര്‍ 1:11
അങ്കത്തട്ടില്‍
ദൈവം നിങ്ങള്‍ക്ക് പണ്ട് ചെയ്ത് തന്ന എന്തെങ്കിലും മണ്ണില്‍ എഴുതുകയും ഒരു കല്ലെടുത്ത് ആ സ്ഥലം അടയാളപ്പെടുത്തുകയും ചെയ്യുക. ഇങ്ങനെ ഒരെണ്ണം പള്ളിയില്‍ ചെയ്യുന്നത് വഴി ഓരോ വിദ്യാര്‍ഥിയും തങ്ങളുടേതായ ഒരു പ്രത്യേക സ്ഥലം നിര്‍മിക്കുന്നു. ആഴ്ചയില്‍ ഇങ്ങനെ ഒരെണ്ണം വീട്ടിലും നിര്‍മിക്കുക. നിങ്ങളുടെ സ്ഥലം കല്ല് വച്ച് അടയാളപ്പെടുത്തിക്കഴിഞ്ഞാല്‍ വേറെ ഒരാളുമായി ദൈവം നിങ്ങള്‍ക്ക് ചെയ്ത് തന്നത് പങ്കുവയ്ക്കുക.
പാഠം 2
ക്ഷമ vs. ദുഃഖം
ബൈബിള്‍ കഥ: ജോബ് അക്ഷമനായിരിക്കുന്നു
ജോബ് 1-2
തിരുവചനം
"അങ്ങയുടെ വാഗ്ദാനം എനിക്ക് ജീവന്‍ നല്‍കുന്നു എന്നതാണ് ദുരിതങ്ങളില്‍ എന്‍റെ ആശ്വാസം." സങ്കീര്‍ത്തനങ്ങള്‍ 119:50
അങ്കത്തട്ടില്‍
നിങ്ങള്‍ ദുരിതമനുഭവിച്ച ഏതെങ്കിലും കാര്യത്തില്‍ ദൈവത്തിനു നന്ദി രേഖപ്പെടുത്തുക. ജോബ് പറഞ്ഞ പോലെ പറയാന്‍ ശ്രമിക്കുക, "കര്‍ത്താവ് തന്നു, കര്‍ത്താവ് എടുത്തു, കര്‍ത്താവിന്‍റെ നാമം മഹത്വപ്പെടട്ടെ."കഴിയുമെങ്കില്‍ നിങ്ങളുടെ സാക്ഷ്യം ക്ലാസിലെ മറ്റുള്ളവരുമായി പങ്കുവയ്ക്കുക.
പാഠം 3
ക്ഷമ vs. അഹങ്കാരം
ബൈബിള്‍ കഥ: നബുക്കദ്നേസര്‍ രാജാവ്
ദാനിയേല്‍ 4
തിരുവചനം
"ഏതിന്‍റെയും അന്തമാണ് ആരംഭത്തെക്കാള്‍ മെച്ചം; അഹങ്കാരിയെക്കാള്‍ക്ഷമാശീലന്‍ ഉത്തമനാണ്." സഭാപ്രസംഗകന്‍ 7:8
അങ്കത്തട്ടില്‍
സ്വയം വിനീതനാകാന്‍ എന്തെങ്കിലും പ്രവര്‍ത്തികള്‍ ചെയ്യുക. നിങ്ങള്‍ക്ക് ഒരു വരിയിലെ നിങ്ങളുടെ സ്ഥാനം വേറെ ഒരാള്‍ക്ക് നല്‍കുകയോ, അഹങ്കാരികളായ കഥാപാത്രങ്ങളാല്‍ നിറഞ്ഞ ഒരു ടിവി പരിപാടി കാണുന്നത് ഒഴിവാക്കുകയോ, വേദിയിലൊ മറ്റുള്ളവരുടെ മുന്‍പിലോ നിങ്ങള്‍ക്കുള്ള സ്ഥാനം ത്യജിക്കുകയോ, മറ്റുള്ളവര്‍ പറയുന്നത് ശരിയാണെന്ന് സമ്മതിക്കുകയോ ചെയ്യാം.
പാഠം 4
ക്ഷമ vs. കോപം
ബൈബിള്‍ കഥ: ദാവീദ്, നാബാല്‍, അബിഗായില്‍
1 സാമുവല്‍ 25
തിരുവചനം
"കോപിക്കാം, എന്നാല്‍ പാപം ചെയ്യരുത്; നിങ്ങളുടെ കോപം സൂര്യന്‍ അസ്തമിക്കുന്നത് വരെ നീണ്ടുപോകാതിരിക്കട്ടെ. " എഫേസോസുകാര്‍ 4:26
അങ്കത്തട്ടില്‍
സമ്മാനമായി നല്‍കാനായി അല്പം ചെറുവക സാധനങ്ങള്‍ വാങ്ങുക. നിങ്ങള്‍ക്ക് കോപം വരുമ്പോഴൊക്കെ നിങ്ങള്‍ക്ക് കോപം തോന്നിയ ആള്‍ക്ക് ഈ വസ്തുക്കളില്‍ ഒന്ന് നല്‍കുക. ആളുകള്‍ക്ക് ചെറിയ സമ്മാനങ്ങള്‍ നല്‍കി നിങ്ങളുടെ കോപം ചവിട്ടി പുറത്താക്കുകയും അത് വഴി നിങ്ങളുടെ ക്ഷമ വളരുന്നത് കാണുകയും ചെയ്യുക.
പാഠം 5
ക്ഷമ vs. അര്‍ഹത
ബൈബിള്‍ കഥ: മന്നായും കാടപ്പക്ഷിയും
പുറപ്പാട് 16:1-18
തിരുവചനം
"നിങ്ങളും ക്ഷമയോടെയിരിക്കുവിന്‍; ദൃഢചിത്തരായിരിക്കുവിന്‍. എന്തുകൊണ്ടെന്നാല്‍, കര്‍ത്താവിന്‍റെ ആഗമനം അടുത്തിരിക്കുന്നു. നിങ്ങള്‍ വിധിക്കപ്പെടാതിരിക്കാന്‍, എന്‍റെ സഹോദരരേ, ഒരുവന്‍ മറ്റൊരുവനു വിരോധമായി പിറുപിറുക്കരുത്. ന്യായാധിപന്‍ ഇതാ, വാതില്‍ക്കല്‍ നില്‍ക്കുന്നു!" യാക്കോബ് 5:8-9
അങ്കത്തട്ടില്‍
ഈ ആഴ്ച നിങ്ങള്‍ ആര്‍ക്കും ഒന്നും കടപ്പെട്ടിരിക്കുന്നില്ല. എപ്പോഴൊക്കെ നിങ്ങള്‍ക്ക് എന്തെങ്കിലും വേണമെന്ന് തോന്നുമ്പോള്‍ സ്വയം നിയന്ത്രിക്കുക. ഭക്ഷണം, ഉപകാരങ്ങള്‍, സമയം, സഹായം എന്നിവ ചോദിക്കുന്നത് നിങ്ങള്‍ നല്ലരീതിയില്‍ നിയന്ത്രിക്കുമ്പോഴൊക്കെ ഈ പാപത്തിനെതിരെ നിങ്ങള്‍ വിജയിക്കുന്നു.
പാഠം 6
അനുകമ്പ vs. താരതമ്യം
ബൈബിള്‍ കഥ: സാവൂള്‍ രാജാവും ദാവീദും
1 സാമുവല്‍ 18:5-16
തിരുവചനം
"ഓരോ വ്യക്തിയും സ്വന്തം ചെയ്തികള്‍ വിലയിരുത്തട്ടെ. അപ്പോള്‍ അഭിമാനിക്കാനുള്ള വക അവനില്‍ത്തന്നെയായിരിക്കും, മറ്റുള്ളവരിലായിരിക്കുകയില്ല." ഗലാത്തിയാക്കാര്‍ 6:4
അങ്കത്തട്ടില്‍
ആഴ്ച തുടങ്ങുമ്പോള്‍ നിങ്ങള്‍ 20 ചെറിയ പന്തുകള്‍ കൈവശം വയ്ക്കുക. നിങ്ങള്‍ ഓരോ തവണയും മറ്റുള്ളവരുമായി സ്വയം താരതമ്യപ്പെടുത്തുമ്പോള്‍ പന്തുകളില്‍ ഒന്ന് എടുത്തുകളയുക. നമ്മള്‍ മറ്റുള്ളവരുമായി സ്വയം താരതമ്യപ്പെടുത്താറുള്ള ഫേസ്ബുക്കും മറ്റു ഓണ്‍ലൈന്‍ അപ്ലിക്കേഷനുകളും ഇതില്‍ ഉള്‍പ്പെടും. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഈ ആഴ്ച മുഴുവന്‍ ഫേസ്ബുക്കില്‍ നിന്ന് വിട്ടുനില്‍ക്കുക.
പാഠം 7
അനുകമ്പ vs. വഞ്ചന
ബൈബിള്‍ കഥ: പത്രോസ് ക്രിസ്തുവിനെ നിഷേധിക്കുന്നു
മത്തായി 26:31-35, 69-75
തിരുവചനം
"കപടഹൃദയരോട് ഞാന്‍ സഹവസിച്ചിട്ടില്ല, വഞ്ചകരോട് ഞാന്‍ കൂട്ടുകൂടിയിട്ടില്ല." സങ്കീര്‍ത്തനങ്ങള്‍ 26:4
അങ്കത്തട്ടില്‍
ഈ ആഴ്ച, നിങ്ങള്‍ മുന്‍പ് കള്ളം പറഞ്ഞിട്ടുള്ള ഒരാളോട് പോയി സത്യം പറയുക. കള്ളം പറഞ്ഞതിന് മാപ്പ് പറയുകയും അവരോടു ക്ഷമിക്കാന്‍ അപേക്ഷിക്കുകയും ചെയ്യുക. ഓരോ തവണയും നിങ്ങള്‍ ഇത് പോലെ സത്യം പറയുന്നത് ഈ പാപത്തിനു എതിരെയുള്ള വലിയ വിജയമാണ്.
പാഠം 8
അനുകമ്പ vs. നിസ്സംഗത
ബൈബിള്‍ കഥ: റൂത്തും നവോമിയും
റൂത്ത് 1:8-22
തിരുവചനം
"നിനക്ക് ചെയ്യാന്‍ കഴിവുള്ള നന്മ, അത് ലഭിക്കാന്‍ അവകാശമുള്ളവര്‍ക്ക് നിഷേധിക്കരുത്." സുഭാഷിതങ്ങള്‍ 3:27
അങ്കത്തട്ടില്‍
സഹായം ആവശ്യമുള്ള ഒരാളെ കണ്ടെത്തുക, പ്രത്യേകിച്ച്, അത് "നിങ്ങളുടെ കടമയല്ലെങ്കില്‍". തെരുവിലുള്ള വീടില്ലാത്ത ഒരാള്‍ക്കോ അഥവാ ഒരു സ്കൂള്‍ കുട്ടിക്ക് ഒരു പുതിയ പെന്‍സിലോ റബ്ബറോ നല്‍കുക. അവര്‍ നിങ്ങളുമായി ബന്ധപ്പെട്ടയാളല്ല എന്നും അവരെ സഹായിക്കേണ്ട ഉത്തരവാദിത്തവും ആവശ്യവും നിങ്ങള്‍ക്കില്ല എന്നും ഉറപ്പുവരുത്തുക.
പാഠം 9
അനുകമ്പ vs. അസൂയ
ബൈബിള്‍ കഥ: എസ്തേര്‍ തന്‍റെ ജനങ്ങളെ രക്ഷിക്കുന്നു
എസ്തേര്‍ 3-5
തിരുവചനം
"സഹോദരരേ, നിങ്ങള്‍ നന്മയാല്‍ പൂരിതരും എല്ലാ അറിവും തികഞ്ഞവരും പരസ്പരം ഉപദേശിക്കാന്‍ കഴിവുള്ളവരുമാണെന്ന കാര്യത്തില്‍ എനിക്ക് ഒരു സംശയവുമില്ല." റോമാക്കാര്‍ 15:14
അങ്കത്തട്ടില്‍
ഒരു കാര്യവുമില്ലാതെ മോശം പെരുമാറ്റം നേരിടേണ്ടിവന്ന ആരെയെങ്കിലും ഈ ആഴ്ച സംരക്ഷിക്കുക. ഇങ്ങനെ ഒരാളെ സംരക്ഷിക്കുന്നതിലൂടെ നമ്മുടെ ഹൃദയത്തിലുള്ള ഈ പാപത്തെയും നമ്മള്‍ നേരിടും. നിങ്ങളുടെ മതിപ്പ് നഷ്ടപ്പെടാം എന്ന് മനസിലാക്കി തന്നെ ഒരാളെ സംരക്ഷിക്കുക.
പാഠം 10
സന്മനസ് vs. ഉദാസീനത
ബൈബിള്‍ കഥ: സോദോമും ഗോമോറായും
ഉല്‍പ്പത്തി 18:16-33
തിരുവചനം
"സ്നേഹിതനോട് ദയ കാണിക്കാത്തവന്‍ സര്‍വശക്തനോടുള്ള ഭക്തിയാണ് ഉപേക്ഷിക്കുന്നത്." ജോബ് 6:14
അങ്കത്തട്ടില്‍
ഈ ആഴ്ചയില്‍ നിങ്ങളുടെ ഹൃദയത്തിലെ വികാരങ്ങളെ വര്‍ദ്ധിപ്പിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും അപേക്ഷിക്കുകയും ചെയ്യുക. മറ്റുള്ളവരോടുള്ള നിങ്ങളുടെ സഹാനുഭാവം വര്‍ദ്ധിപ്പിക്കാനായി നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് എന്തെന്ന് കണ്ടെത്തുക. ഒരു സഭ സന്ദര്‍ശിച്ചു അവര്‍ ചെയ്യുന്നത് എന്തെന്ന് പഠിക്കുകയോ, മറ്റുള്ളവര്‍ക്ക് ഭക്ഷണം നല്‍കുന്ന ഒരു സത്രത്തില്‍ സഹായിയായി പോവുകയോ, ലോകത്തില്‍ ആവശ്യമായത് എന്തെന്ന് വിശദീകരിക്കുന്ന വീഡിയോകള്‍ കാണുകയോ ചെയ്യുക. നിങ്ങള്‍ക്ക് സാധിക്കുന്നിടത്ത് പങ്കെടുക്കുക.
പാഠം 11
സന്മനസ് vs. തിന്മ
ബൈബിള്‍ കഥ: ഹേറോദേസും സ്നാപകയോഹന്നാനും
ലൂക്കാ 3:18-20, മത്തായി 14:1-12
തിരുവചനം
"തിന്മയില്‍ നിന്നകന്നു നന്മ ചെയ്യുവിന്‍; സമാധാനമന്വേഷിച്ചു അതിനെ പിന്തുടരുവിന്‍." സങ്കീര്‍ത്തനങ്ങള്‍ 34:14
അങ്കത്തട്ടില്‍
തിന്മയുടെ സാന്നിധ്യം കണ്ടെത്താന്‍ നിങ്ങളുടെ ചുറ്റും നോക്കുക. ഒരു കാര്യവുമില്ലാതെ ഒരാള്‍ മറ്റൊരാളെ ഉപദ്രവിക്കുന്നത് കാണുക. ഈ ആഴ്ച നിരപരാധികളെ സംരക്ഷിക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്താന്‍ ശ്രമിക്കുക. സ്കൂളില്‍ നിന്ന് വീട്ടിലേക്ക് വേറൊരു വഴി പോകാന്‍ അവരെ സഹായിക്കുകയോ, അവര്‍ക്ക് ഭക്ഷണം നല്‍കുകയോ, അവര്‍ക്കൊപ്പം നടക്കാന്‍ 4 പേരടങ്ങുന്ന ഒരു സംഘത്തെ ഒപ്പം കൂട്ടുകയോ ആവാം.
പാഠം 12
സന്മനസ് vs. സ്വാര്‍ത്ഥ മോഹങ്ങള്‍
ബൈബിള്‍ കഥ: ബാബേല്‍ ഗോപുരം
ഉല്‍പ്പത്തി 11:1-9
തിരുവചനം
"മാത്സര്യമോ വ്യര്‍ഥാഭിമാനമോ മൂലം നിങ്ങള്‍ ഒന്നും ചെയ്യരുത്. മറിച്ച്, ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതണം." ഫിലിപ്പിയര്‍ 2:3
അങ്കത്തട്ടില്‍
നിങ്ങളുടെ യശസ്സും ജനപ്രീതിയും വര്‍ദ്ധിപ്പിക്കുന്ന ഒന്നും ഈ ആഴ്ച ചെയ്യരുത്. അവസരം ലഭിക്കുന്ന സമയത്തൊക്കെ അവ തള്ളിക്കളയുക. അങ്ങനെ ചെയ്യുന്നതിലൂടെ വളരെ കൗശലശാലിയായ ഈ പാപത്തെ നിങ്ങള്‍ ഇടിച്ചിടുന്നു.
പാഠം 13
സന്മനസ് vs. അശുദ്ധി
ബൈബിള്‍ കഥ: ജോസഫും പൊത്തിഫറും
ഉല്‍പ്പത്തി 39:1-21
തിരുവചനം
"നമ്മുടെ ദൈവം നിങ്ങളെ തന്‍റെ വിളിക്കു യോഗ്യരായി പരിഗണിക്കുന്നതിനും നിങ്ങളുടെ എല്ലാ സദുദ്ദേശ്യങ്ങളും വിശ്വാസത്തിന്‍റെ പ്രവര്‍ത്തികളും തന്‍റെ ശക്തിയാല്‍ പൂര്‍ത്തിയാക്കുന്നതിനുമായി ഞങ്ങള്‍ സദാ പ്രാര്‍ത്ഥിക്കുന്നു." 2 തെസലോനിക്കാക്കാര്‍ 1:11
അങ്കത്തട്ടില്‍
ഈ ആഴ്ച നിങ്ങളുടെ ഹൃദയത്തെ പരിപാലിക്കുക. നിങ്ങള്‍ക്ക് എതിരെ എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ ഓര്‍ക്കുക, പാപം ചെയ്തത് അവരാണ്, നിങ്ങളല്ല. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നും ഇത് പറയുക: "ദൈവമെ, ഞാന്‍ അങ്ങയുടെ മുമ്പില്‍ ശുദ്ധിയുള്ളവനാണ്." നിങ്ങള്‍ മറ്റൊരാള്‍ക്ക് എതിരെ എന്തെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അയാളോടും ദൈവത്തോടും മാപ്പപേക്ഷിക്കുക. അപ്പോഴും നിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാം: "ദൈവമെ, ഞാന്‍ അങ്ങയുടെ മുമ്പില്‍ ശുദ്ധിയുള്ളവനാണ്."
യൂണിറ്റ് 3
പാഠം 1
വിശ്വസ്തത vs. വിഗ്രഹാരാധന
ബൈബിള്‍ കഥ: പേടകം പിടിച്ചെടുക്കുന്നു
1 സാമുവല്‍ 5:1-12, 6, 7:3
തിരുവചനം
"മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്‍റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്." പുറപ്പാട് 20:4
അങ്കത്തട്ടില്‍
വിഗ്രഹാരാധനയുണ്ടാകാം എന്നതിനാല്‍ പങ്കെടുക്കാന്‍ കഴിയാത്ത ഒരു പരിപാടി തിരഞ്ഞെടുക്കുക. അത് ഷൂസ് അഴിക്കുന്ന ആചാരമോ, പങ്കെടുക്കാന്‍ കഴിയാത്ത ഒരു പ്രകടനമോ, കാണാന്‍ പോകാത്ത ഒരു കായിക മത്സരമോ, മറ്റുള്ളവര്‍ പൂക്കള്‍ വാങ്ങുമ്പോള്‍ അങ്ങനെ ചെയ്യാതിരിക്കുകയോ, അങ്ങനെ എന്തും ആവാം.
പാഠം 2
വിശ്വസ്തത vs. വഞ്ചന
ബൈബിള്‍ കഥ: ഷദ്രാക്കും മെഷാക്കും അബെദ്നെഗോയും
ദാനിയേല്‍ 3:1-21
തിരുവചനം
"കര്‍ത്താവേ, ഞാന്‍ അങ്ങയുടെ സത്യത്തില്‍ നടക്കേണ്ടതിന് അങ്ങയുടെ വഴി എന്നെ പഠിപ്പിക്കണമേ; അങ്ങയുടെ നാമത്തെ ഭയപ്പെടാന്‍ എന്‍റെ ഹൃദയത്തെ ഏകാഗ്രമാക്കണമേ." സങ്കീര്‍ത്തനങ്ങള്‍ 86:11
അങ്കത്തട്ടില്‍
നിങ്ങളുടെ സ്കൂളിലോ സമൂഹത്തിലോ നിങ്ങള്‍ ഒരു ക്രിസ്ത്യാനിയാണെന്നും നിങ്ങള്‍ യേശു ക്രിസ്തുവില്‍ വിശ്വസിക്കുന്നുവെന്നും തുറന്നു സമ്മതിക്കാന്‍ ഈ ആഴ്ച സമയം കണ്ടെത്തുക. അതിനു ശേഷം ഒരുപാട് എതിര്‍പ്പുകള്‍ നേരിട്ടിട്ടും നിങ്ങള്‍ വിശ്വസ്തനായതില്‍ സന്തോഷിക്കുക.
പാഠം 3
വിശ്വസ്തത vs. നിസംഗത
ബൈബിള്‍ കഥ: കര്‍ത്താവ് സാമുവലിനെ വിളിക്കുന്നു
1 സാമുവല്‍ 3:1-21
തിരുവചനം
"വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്." ഹെബ്രായര്‍ 11:1
അങ്കത്തട്ടില്‍
ദൈവത്തോട് ഈ ആഴ്ച നിങ്ങളോട് സംസാരിക്കാനും എന്തെങ്കിലും ചെയ്യിക്കാനും അപേക്ഷിക്കുക. നിസംഗതയില്ലാതെ ഇല്ലാതെ ഉടനടി തന്നെ അനുസരിക്കാന്‍ പരിശീലിക്കുക. നിങ്ങള്‍ മറന്നാലോ കാത്തിരുന്നാലോ ദൈവത്തോട് മറ്റൊരു കര്‍ത്തവ്യം ചോദിക്കുക.
പാഠം 4
വിശ്വസ്തത vs. അനുസരണക്കേട്
ബൈബിള്‍ കഥ: കാനാന്‍ ദേശത്തെ ഒറ്റുക്കാര്‍
സംഖ്യ 13:1-3, 17-33, 14:1-11
തിരുവചനം
"അപ്പോള്‍ മോശ പറഞ്ഞു: നിങ്ങള്‍ എന്തിനു കര്‍ത്താവിന്‍റെ കല്‍പന ലംഘിക്കുന്നു? അതൊരിക്കലും വിജയിക്കുകയില്ല."സംഖ്യ 14:41
അങ്കത്തട്ടില്‍
ദൈവത്തില്‍ നിന്ന് 2 കര്‍ത്തവ്യങ്ങള്‍ ഈ ആഴ്ച ചെയ്യാനായി തിരഞ്ഞെടുക്കുക. ഒന്ന് നിങ്ങളോട് ദൈവം ചെയ്യരുത് എന്ന് പറഞ്ഞതും മറ്റൊന്ന് ദൈവം നിങ്ങളോട് ചെയ്യാന്‍ പറഞ്ഞതും. അനുസരണക്കേടിനു പരിഹാരമായി ഈ രണ്ടു കാര്യത്തിലും ദൈവം പറഞ്ഞത് അനുസരിക്കുക.
പാഠം 5
വിശ്വസ്തത vs. തടസ്സപ്പെടുത്തല്‍
ബൈബിള്‍ കഥ: അബ്രഹാമും ഇസഹാക്കും
ഉല്‍പ്പത്തി 22:1-18
തിരുവചനം
"വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. ദൈവസന്നിധിയില്‍ ശരണം പ്രാപിക്കുന്നവര്‍ ദൈവം ഉണ്ടെന്നും തന്നെ അന്വേഷിക്കുന്നവര്‍ക്ക് അവിടുന്നു പ്രതിഫലം നല്‍കുമെന്നും വിശ്വസിക്കണം." ഹെബ്രായര്‍ 11:6
അങ്കത്തട്ടില്‍
ഈ ആഴ്ച നിങ്ങളോട് എന്തെങ്കിലും ഉപേക്ഷിക്കണം എന്ന് ദൈവം പറയുന്നുണ്ടോ? അത് എന്താണെന്ന് ഒരു നിമിഷം ആലോചിച്ചു, അത് താല്‍കാലികമായി ഉപേക്ഷിക്കാനുള്ള ശക്തി നല്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുക. അത് ചായയാവാം, ഫേസ്ബുക്ക് ആവാം അല്ലെങ്കില്‍ നിങ്ങളുടെ ഇഷ്ട ഭക്ഷണമാവാം. ഈ പോരാട്ടം ജയിക്കാന്‍ ഈ ആഴ്ച മൊത്തം ആ വസ്തു ഉപേക്ഷിക്കാന്‍ തയ്യാറാവുക.
പാഠം 6
വിശ്വസ്തത vs. അവിശ്വസ്തത
ബൈബിള്‍ കഥ: നോഹയും പെട്ടകവും
ഉല്‍പ്പത്തി 5:32, 6:1-22, 7:1-12
തിരുവചനം
"എന്നാല്‍, ആരെങ്കിലും ഇങ്ങനെ പറഞ്ഞേക്കാം: നിനക്ക് വിശ്വാസമുണ്ട്, എനിക്ക് പ്രവര്‍ത്തികളുമുണ്ട്. പ്രവര്‍ത്തികള്‍ കൂടാതെയുള്ള നിന്‍റെ വിശ്വാസം എന്നെ കാണിക്കുക. ഞാന്‍ എന്‍റെ പ്രവര്‍ത്തികള്‍ വഴി എന്‍റെ വിശ്വാസം നിന്നെ കാണിക്കാം." യാക്കോബ് 2:18
അങ്കത്തട്ടില്‍
ദൈവത്തോട് വിശ്വസ്തത പുലര്‍ത്താന്‍ നിങ്ങളുടെ ജീവിതത്തിലെ ഒരു മേഖല തിരഞ്ഞെടുക്കുക. ഈ ആഴ്ചയിലെ ഒരു ദിവസം ദൈവത്തിനു വേണ്ടി ചെയ്യാന്‍ ഒരു കാര്യം തിരഞ്ഞെടുക്കുകയും അതിനോട് നീതി പുലര്‍ത്തുകയും ചെയ്യുക. അത് കഴിയുമ്പോള്‍ ദൈവത്തിനു മറ്റൊരു വാക്ക് കൊടുക്കുകയും അത് പാലിക്കേണ്ട ദിവസം ഏതെന്നു ഉറപ്പിക്കുകയും ചെയ്യുക. നിങ്ങളുടെ വാക്ക് പാലിക്കപ്പെടും എന്ന് ഉറപ്പ് വരുത്തുക.
പാഠം 7
വിശ്വസ്തത vs. സംശയം
ബൈബിള്‍ കഥ: യേശു തോമസിന് പ്രത്യക്ഷപ്പെടുന്നു
യോഹന്നാന്‍ 20:24-31
തിരുവചനം
"യേശു അവനോടു പറഞ്ഞു: 'നീ എന്നെ കണ്ടതുകൊണ്ട് വിശ്വസിച്ചു; കാണാതെ തന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍'." യോഹന്നാന്‍ 20:29
അങ്കത്തട്ടില്‍
അസാധ്യം എന്ന് തോന്നുമെങ്കിലും ദൈവം വാക്ക് നല്‍കിയ ഏതെങ്കിലും ഒരു കാര്യം ഈ ആഴ്ച വിശ്വസിക്കുക. ദൈവം തന്‍റെ വാക്ക് പാലിക്കുന്നത് വരെ കാത്തിരിക്കാന്‍ നിങ്ങള്‍ തയ്യാറാണെന്ന് അവിടുത്തോട് പറയുക. കാത്തിരിക്കാനുള്ള നിങ്ങളുടെ സന്നദ്ധത പ്രകടിപ്പിക്കാന്‍ ഏതെങ്കിലും ഒരു വരിയില്‍ പോയി നില്‍ക്കുക, അതിന്‍റെ ആവശ്യമില്ലെങ്കില്‍ കൂടി! നിങ്ങള്‍ എത്ര നേരം വരിയില്‍ നിന്ന് എന്ന് എഴുതി വയ്ക്കുകയും അത് വഴി നിങ്ങളുടെ പരിശീലകനെ അറിയിക്കുകയും ചെയ്യാം.
പാഠം 8
വിനയം vs. അഭിപ്രായഭിന്നത
ബൈബിള്‍ കഥ: അബ്രഹാമും ലോത്തും പിരിയുന്നു
ഉല്‍പ്പത്തി 13:1-18
തിരുവചനം
"പൂര്‍ണമായ വിനയത്തോടും ശാന്തതയോടും ദീര്‍ഘക്ഷമയോടും കൂടെ നിങ്ങള്‍ സ്നേഹപൂര്‍വ്വം അന്യോന്യം സഹിഷ്ണുതയോടെ വര്‍ത്തിക്കുവിന്‍." എഫേസോസുകാര്‍ക്ക് 4:2
അങ്കത്തട്ടില്‍
നിങ്ങളും മറ്റൊരാളും തമ്മില്‍ എന്തിനെയെങ്കിലും സംബന്ധിച്ച് വിയോജിപ്പ് ഉണ്ടാകുമ്പോള്‍ അയാളെ ജയിക്കാന്‍ അനുവദിക്കുക. നിങ്ങള്‍ക്ക് വിയോജിക്കാമെങ്കിലും അതൊരു കലഹമായി മാറാതെ നിങ്ങള്‍ തന്നെ നിര്‍ത്തണം. തങ്ങളുടെ അഭിപ്രായം പറയാന്‍ അവരെ അനുവദിക്കുക.
പാഠം 9
വിനയം vs. ആചാരങ്ങള്‍
ബൈബിള്‍ കഥ: ശുദ്ധവും അശുദ്ധവും
മത്തായി 15:1-20
തിരുവചനം
"യഹൂദര്‍ക്കോ ഗ്രീക്കുകാര്‍ക്കോ ദൈവത്തിന്‍റെ സഭയ്ക്കോ നിങ്ങള്‍ ദ്രോഹമൊന്നും ചെയ്യരുത്. ഞാന്‍ തന്നെയും എല്ലാവരുടെയും രക്ഷയെപ്രതി അനേകരുടെ പ്രയോജനത്തിനായി എന്‍റെ പ്രയോജനം നോക്കാതെ എല്ലാ കാര്യങ്ങളിലും എല്ലാവരെയും പ്രീതിപ്പെടുത്താന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു." 1 കോറിന്തോസുകാര്‍ 10:32-33
അങ്കത്തട്ടില്‍
നിങ്ങളുടെ ആചാരങ്ങളില്‍ മറ്റൊരാളോട് സഹാനുഭൂതി കാണിക്കുക. അവര്‍ നിങ്ങളുടെ ആചാരങ്ങളില്‍ ഭംഗം വരുത്തുമ്പോള്‍ അത് മനസിലാക്കുകയും അതിനെക്കുറിച്ച് ഒന്നും പറയാതിരിക്കുകയും ചെയ്യുക. ആരെയും വേദനിപ്പിക്കാതിരിക്കുക. ഈ കര്‍ത്തവ്യത്തില്‍ നിങ്ങള്‍ സ്വയം ജാഗരൂകനായിരിക്കുക.
പാഠം 10
വിനയം vs. വിദ്വേഷം
ബൈബിള്‍ കഥ: കായേനും ആബേലും
ഉല്‍പ്പത്തി 4:1-16
തിരുവചനം
"സകല വിദ്വേഷവും ക്ഷോഭവും ക്രോധവും അട്ടഹാസവും ദൂഷണവും എല്ലാ തിന്മകളോടും കൂടെ നിങ്ങള്‍ ഉപേക്ഷിക്കുവിന്‍." എഫേസോസുകാര്‍ 4:31
അങ്കത്തട്ടില്‍
നിങ്ങള്‍ക്ക് ദേഷ്യം തോന്നുന്ന ഒരാളോട് ക്ഷമിക്കുക. ഒരു നിമിഷം പ്രാര്‍ത്ഥനാനിരതനായതിന് ശേഷം ഉറക്കെ വിളിച്ചു പറയുക, "ഞാന്‍ നിന്നോട് ക്ഷമിക്കുന്നു."
പാഠം 11
ആത്മനിയന്ത്രണം vs. പ്രലോഭനങ്ങള്‍
ബൈബിള്‍ കഥ: യേശു പരീക്ഷിക്കപ്പെടുന്നു
മത്തായി 4:1-11
തിരുവചനം
"മനുഷ്യ സാധാരണമല്ലാത്ത ഒരു പ്രലോഭനവും നിങ്ങള്‍ക്ക് നേരിട്ടിട്ടില്ല. ദൈവം വിശ്വസ്തനാണ്. നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനങ്ങള്‍ ഉണ്ടാകാന്‍ അവിടുന്ന് അനുവദിക്കുകയില്ല. പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ അതിജീവിക്കാന്‍ വേണ്ട ശക്തി അവിടുന്ന് നിങ്ങള്‍ക്ക് നല്‍കും." 1 കോറിന്തോസുകാര്‍ 10:13
അങ്കത്തട്ടില്‍
ഒരു പ്രലോഭനത്തെ മറികടക്കുക. പറ്റുമെങ്കില്‍ യേശു ചെയ്ത പോലെ വേദവാക്യങ്ങള്‍ ഉപയോഗിക്കുക. നിങ്ങളുടെ ആഗ്രഹങ്ങള്‍ നിയന്ത്രിക്കുകയും പ്രലോഭനങ്ങളില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക.
പാഠം 12
ആത്മനിയന്ത്രണം vs. കള്ളം പറയല്‍
ബൈബിള്‍ കഥ: യാക്കോബ് ഏസാവിന്‍റെ അനുഗ്രഹം തട്ടിയെടുക്കുന്നു
ഉല്‍പ്പത്തി 27:1-36
തിരുവചനം
"കള്ളം പറയുന്നത് അതിനു ഇരയായവരെ വെറുക്കുകയാണ്, മുഖസ്തുതി പറയുന്ന നാവ് നാശം വരുത്തിവയ്ക്കുന്നു." സുഭാഷിതങ്ങള്‍ 26:28
അങ്കത്തട്ടില്‍
എല്ലാവരും ചെറുതെങ്കിലും കള്ളം പറയും. നിങ്ങള്‍ ഈ വര്‍ഷം പറഞ്ഞ ഒരു കള്ളം ഓര്‍ത്തെടുക്കുക. അത് പറഞ്ഞ ആളുടെ അടുത്ത് പോയി സത്യം എന്തെന്ന് പറയുക. കള്ളം പറഞ്ഞതിന് അയാളോട് മാപ്പ് പറയുക.
പാഠം 13
ആത്മനിയന്ത്രണം vs. അലസത
ബൈബിള്‍ കഥ: വിവേകമതിയായ നിര്‍മാതാവും ഭോഷനായ നിര്‍മാതാവും
മത്തായി 7:24-27
തിരുവചനം
"ചെയ്യേണ്ട നന്മ ഏതാണെന്നറിഞ്ഞിട്ടും അത് ചെയ്യാതിരിക്കുന്നവന്‍ പാപം ചെയ്യുന്നു." യാക്കോബ് 4:17
അങ്കത്തട്ടില്‍
ഈ ആഴ്ച നിങ്ങളുടെ അലസതയ്ക്ക് എതിരെ പോരാടാനായി നിങ്ങള്‍ക്ക് ചെയ്യാന്‍ താല്പര്യമില്ലാത്ത ഒരു പ്രവര്‍ത്തി തിരഞ്ഞെടുത്ത് അത് ചെയ്യുക. അത് പൂര്‍ത്തിയാക്കുമെന്ന് ഉറപ്പിക്കുകയും നിങ്ങളുടെ സാക്ഷ്യം ഒരു സുഹൃത്തുമായി പങ്കുവയ്ക്കുകയും ചെയ്യുക.