പുരസ്കാര ദാന ചടങ്ങുകള്‍
ഒരു പരിശീലകനാവുന്നതിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമെന്തെന്നാല്‍ നിങ്ങളുടെ വിദ്യാര്‍ഥികള്‍ക്ക് അവര്‍ ജേതാക്കളാണ് എന്ന തോന്നലുണ്ടാക്കാന്‍ സഹായിക്കുക എന്നതാണ്. അതായത് നിങ്ങള്‍ ആഗ്രഹിക്കുന്ന സ്വഭാവമെന്തെന്ന്‍ നിര്‍വചിക്കുകയും ആ സ്വഭാവത്തിന് പ്രതിഫലം നല്‍കുകയും വേണം. വിദ്യാര്‍ഥികള്‍ ഗൃഹപാഠം ചെയ്തു വരുമ്പോള്‍, തങ്ങള്‍ക്ക് ലഭിച്ച പാഠം ആ ഒരു ആഴ്ചയില്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍ അവര്‍ക്ക് പ്രതിഫലം നല്‍കാം എന്നാണ് ഞങ്ങള്‍ നിര്‍ദേശിക്കുന്നത്. ഹാജരും മനഃപാഠമാക്കുന്നതും “പരിശീലനമാണെങ്കില്‍” ആഴ്ചയില്‍ ചെയ്യുന്ന കര്‍ത്തവ്യങ്ങളാണ് യഥാര്‍ത്ഥ മത്സരം. ജയിക്കണമെങ്കില്‍ പരിശീലനം ചെയ്യുന്നത് വളരെ പ്രധാനപ്പെട്ടതാണെന്ന് നിങ്ങളുടെ വിദ്യാര്‍ഥികള്‍ക്ക് പറഞ്ഞുകൊടുത്ത് പ്രോത്സാഹിപ്പിക്കുക. എന്നിരുന്നാലും അവര്‍ ശരിക്കും ജയിക്കുന്നത് യഥാര്‍ത്ഥ ജീവിത മത്സരത്തിലാണ്.
ആത്മാവിന്‍റെ ഫലങ്ങള്‍ ഓരോന്നും പഠിച്ചു കഴിയുന്ന ഓരോ മാസാവസാനവും ഒരു പുരസ്കാര ദാന ചടങ്ങ് സംഘടിപ്പിക്കുക നല്ല ഒരു ആശയമാണ്. ഉദാഹരണത്തിന്, സ്നേഹത്തിന് 5 ആഴ്ച പഠനം ആവശ്യമാണ്. കുറഞ്ഞത് 3 ആഴ്ചയെങ്കിലും ഈ കര്‍ത്തവ്യം ചെയ്തവര്‍ക്ക് വെങ്കല മെഡലും, 4 ആഴ്ച ചെയ്തവര്‍ക്ക് വെള്ളി മെഡലും 5 ആഴ്ച മുഴുവന്‍ ചെയ്തവര്‍ക്ക് സ്വര്‍ണ്ണ മെഡലും ലഭ്യമാക്കാം. ചില ഗ്രാമങ്ങള്‍ക്കും പട്ടണപ്രദേശങ്ങള്‍ക്കും മറ്റുള്ളവരെ സംബന്ധിച്ച് വെല്ലുവിളികള്‍ നിറഞ്ഞ കര്‍ത്തവ്യങ്ങള്‍ വേണ്ടിവരും എന്നതിനാല്‍ ആദ്യ മാസത്തിന് ശേഷം വിദ്യാര്‍ഥികള്‍ക്ക് മെഡല്‍ ലഭിക്കുന്ന രീതി പുനരാവിഷ്കരിക്കാം. ചില സ്ഥലങ്ങള്‍ കൂടുതല്‍ മതപ്രാധാന്യം നിറഞ്ഞവയായതിനാല്‍ എളുപ്പമുള്ള കര്‍ത്തവ്യങ്ങള്‍ അവര്‍ക്ക് നല്‍കുക വഴി അവര്‍ കൂടുതല്‍ ഉന്മേഷഭരിതരാക്കുകയും അത് വഴി നിങ്ങളുടെ ക്ലാസ്സില്‍ തുടരാന്‍ അവര്‍ ആഗ്രഹിക്കുകയും ചെയ്യും.
വര്‍ഷം മുഴുവന്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയവര്‍ക്ക് വര്‍ഷാവസാനം ഒരു വലിയ പുരസ്‌കാരം നല്‍കുക. അത് ഒരു ട്രോഫിയോ മെച്ചപ്പെട്ട ഒരു മെഡലോ ആകാം. പുരസ്കാരങ്ങള്‍ വിശിഷ്ടമാക്കാന്‍ അവ വിദ്യാര്‍ഥികള്‍ക്ക് പള്ളിയിലെ മുതിര്‍ന്നവരുടെ മുന്‍പില്‍ ഒരു വേദിയില്‍ വച്ച് നല്‍കുക!