സണ്‍ഡേ സ്കൂള്‍
പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ, കുട്ടികള്‍ ദൈവത്തിനും നമുക്കും അമൂല്യരാണ്. അവരെ ക്രിസ്തുവിനു വേണ്ടി പാകപ്പെടുത്തുന്നതിന് നിങ്ങളെ സഹായിക്കലാണ് ഞങ്ങളുടെ ജോലി. പുതിയ സണ്‍ഡേ സ്കൂളും VBS പ്രസിദ്ധീകരണങ്ങളും തയ്യാറാക്കലാണ് ഞങ്ങളുടെ രീതി. അവ ഒരുപാട് ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യുന്നതിലൂടെ ഇന്ത്യയിലെ എല്ലായിടത്തുമുള്ള കുട്ടികള്‍ക്ക് സുവിശേഷം കേള്‍ക്കാനാകും.
ഞങ്ങളുടെ ആദ്യത്തെ സണ്‍ഡേ സ്കൂള്‍ ഉടന്‍ വരുന്നു!
സി ബി ഐ : ചില്‍ഡ്ര൯ ബൈബിള്‍ ഇന്‍വെസ്റ്റിഗേഷ൯
ടൈം മെഷിന്‍ സണ്ടേസ്കൂളിലേക്ക് സ്വാഗതം! പുതിയതും ആശ്ചര്യകരവുമായ ഈ പ്രോഗ്രാമില്‍ നാം യേശുവിന്റെ ജീവിത കാലത്തേക്ക് ഒരു മടക്കയാത്ര നടത്തുകയാണ്. ഓരോ ആഴ്ചയിലും തമാശ നിറഞ്ഞ നാടകങ്ങള്‍, കളികള്‍, കുട്ടികളുടെ പുസ്തകത്തിലെ പദപ്രശ്നങ്ങള്‍ ഹാജര്‍ നിലക്ക് അനുസരിച്ചുള്ള കാര്‍ഡ് ശേഖരണം എന്നിവകളാല്‍ കുട്ടികള്‍ ഉല്ലാസഭരിതരാകുന്നു.
ടൈം മെഷിന്‍
ടൈം മെഷിന്‍ സണ്ടേസ്കൂളിലേക്ക് സ്വാഗതം! പുതിയതും ആശ്ചര്യകരവുമായ ഈ പ്രോഗ്രാമില്‍ നാം യേശുവിന്റെ ജീവിത കാലത്തേക്ക് ഒരു മടക്കയാത്ര നടത്തുകയാണ്. ഓരോ ആഴ്ചയിലും തമാശ നിറഞ്ഞ നാടകങ്ങള്‍, കളികള്‍, കുട്ടികളുടെ പുസ്തകത്തിലെ പദപ്രശ്നങ്ങള്‍ ഹാജര്‍ നിലക്ക് അനുസരിച്ചുള്ള കാര്‍ഡ് ശേഖരണം എന്നിവകളാല്‍ കുട്ടികള്‍ ഉല്ലാസഭരിതരാകുന്നു.
ദൈവത്തിന്റെ സര്‍വ്വായുധവര്‍ഗ്ഗം
സഹോദരീ സഹോദരന്മാരെ,
ഞങ്ങള്‍ നിങ്ങളെ ദൈവത്തിന്റെ സേനയിലെ ഒരു സൈനീക മേലുദ്ധ്യോഗസ്ഥനായി (സര്‍ജന്റ്) ആയി സ്ഥാനക്കയറ്റം നല്‍കുവാന്‍ പോകുകയാണ്! “ദൈവത്തിന്റെ സര്‍വ്വായുധവര്‍ഗ്ഗം”
വിശ്വാസത്തിന്റെ വീരന്മാർ
വിശ്വാസത്തിന്റെ വീരന്മാര്‍ എന്ന സണ്ടേസ്കൂളിലേക്ക് സ്വാഗതം- ഈ പഠനപരമ്പരയില്‍ എബ്രായര്‍ 11-ല്‍ കാണുന്ന വിശ്വാസത്തിന്റെ വീരന്മാരുടെ പട്ടിക നമുക്ക് നോക്കാംനമ്മുടെ ഭൌമിക ജീവിതത്തേക്കാള്‍ ആത്മീക ജീവിതം കൂട്ടല്‍ പ്രാധാന്യമേറിയിരിക്കുന്നതിനാല്‍ എങ്ങനെ ഒരു വിശ്വാസ ജീവിതം നയിക്കാം എന്നത് പഠന വിധേയം ആക്കാന്‍ കഴിയും എന്തുകൊണ്ട് ആത്മീയ തീരുമാനങ്ങള്‍ ജീവിതത്തിന്റെ സാധാരണ തീരുമാനങ്ങളെക്കാള്‍ പ്രാധാന്യമേറിയവ ആയിരിക്കുന്നു എന്ന് ഞങ്ങള്‍ വിശകലനം ചെയ്യും.
"സി ബി ഐ : ചില്‍ഡ്ര൯ ബൈബിള്‍ ഇന്‍വെസ്റ്റിഗേഷ൯" മലയാളം / Malayalam
നിങ്ങളുടെ സമൂഹത്തിലോ സഭയിലോ ഉള്ള കുട്ടികളെ ആഴ്ചതോറും അല്ലെങ്കില്‍ സണ്‍ഡേ സ്കൂളിലോ കൊടുക്കുവാ൯കഴിയുന്ന 'കുട്ടികള്‍ പ്രാധാന്യമുള്ളവ൪ ’ എന്ന മുഴുവര്‍ഷ പരിപാടി പരിചയപ്പെടുത്തുന്നതില്‍ ഞങ്ങള്‍ക്കു സന്തോഷമുണ്ട്. ഈ പരിപാടിയില്‍ നിങ്ങളുടെ കുട്ടികള്‍ അവ൪ ഒരു സി ബി ഐ ഏജന്‍റ് അല്ലെങ്കില്‍ ഒരു അന്വേഷക൯ ആണെന്നു കരുതുകയും ഓരോ ആഴ്ചയിലും അവര്‍ക്കു ഓരോ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു നല്കുകയും ചെയ്യുന്നു.
"സൂക്ഷ‍്മപരിശോധകൻ" മലയാളം / Malayalam
മത്തായിയുടെ പുസ്തകത്തിലുള്ള യേശുവിന്‍റെ ഉപമകള്‍ എപ്പോഴും എനിക്ക് പ്രിയപ്പെട്ട ചില ഖണ്ഡികകളാണ്. ഒരു വശത്ത് ഈ പ്രസിദ്ധീകരണം ഞങ്ങള്‍ ചെയ്തതില്‍ വച്ച് വളരെ ലളിതമാണ്. പക്ഷേ യേശുവിന്‍റെ ഉപമകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവയുടെ സന്ദേശങ്ങളില്‍ ലളിതമായത് ഒന്നുമില്ല. യേശു ജനക്കൂട്ടത്തെ പഠിപ്പിക്കാന്‍ കടങ്കഥകള്‍ തിരഞ്ഞെടുക്കുകയും അതിലൂടെ തന്‍റെ പ്രഭാഷണങ്ങള്‍ സ്വയം വ്യാഖ്യാനിക്കാന്‍ അവര്‍ക്ക് അവസരം നല്‍കുകയും ചെയ്തു. പക്ഷേ തന്‍റെ ശിഷ്യന്മാര്‍ക്ക് അവിടുന്ന് തന്‍റെ പ്രഭാഷണങ്ങള്‍ വിവരിച്ചു നല്‍കി.