ബ്രിഡ്ജ് ലോഗോആസൂത്രണം

ഈസി VBS

നിങ്ങളുടെ പക്കല്‍ ലളിതവും ആസൂത്രണം ചെയ്യാനും പങ്കെടുക്കാനും എളുപ്പമുള്ള ഒരു VBS ഉണ്ട്. ഒരു തിയ്യതി തിരഞ്ഞെടുത്ത്, കുറച്ചു സന്നദ്ധ പ്രവര്‍ത്തകരെ ഒരുമിച്ചുകൂട്ടി, കൂട്ടായ്മയില്‍ ക്ഷണം ചെയ്യുന്ന പോസ്റ്ററുകള്‍ കുറച്ചു തൂക്കുകയും ചെയ്താല്‍ നിങ്ങള്‍ തയ്യാറായി!
ജോലിക്കാരുടെ സംഘം വലുതാകുംതോറും VBS എല്ലാവര്‍ക്കും കൂടുതല്‍ രസകരമായി മാറും. അതിനാല്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ ജോലിയെ വിവിധ കര്‍ത്തവ്യങ്ങളായി വേര്‍തിരിച്ചിരിക്കുന്നു.

നിങ്ങളുടെ VBS-ലെ ജോലിഭാരം ഭാഗിച്ചു നല്‍കാനുള്ള ചില ആശയങ്ങള്‍ ഇതാ:
1 VBS ഡയറക്ടര്‍
1 ഗാന നേതാവ്
1 പ്രധാന പാഠം പഠിപ്പിക്കുന്ന വൈദികന്‍
2 നാടകത്തിനുള്ള നടന്‍മാര്‍ (ക്യാപ്റ്റനും റോബോട്ടും)
1 കേഡറ്റ് ക്ലാസ് കോര്‍ഡിനേറ്റര്‍ (വിദ്യാര്‍ഥികളുടെ പുസ്തകങ്ങള്‍ അടങ്ങിയ ക്ലാസ്റൂം)
1 എഞ്ചിനീയറിംഗ് (ക്രാഫ്റ്റ്സ്) കോര്‍ഡിനേറ്റര്‍
1 ഭക്ഷണശാല (സ്നാക്സ്) കോര്‍ഡിനേറ്റര്‍
1 ഗെയിംസ് കോര്‍ഡിനേറ്റര്‍
6-10 നേതാക്കള്‍, നിങ്ങളുടെ VBS-ലെ കുട്ടികളുടെ എണ്ണം അനുസരിച്ചു ഓരോ ചെറു സംഘങ്ങളുടെയും

നാടകങ്ങള്‍/ സ്കെച്ചുകള്‍ബ്ലാസ്റ്റ് ഓഫ്! ഗാലക്സി എക്സ്പ്രസ്

ഓരോ ദിവസവും ക്യാപ്റ്റന്‍ തന്‍റെ സഹായിയായ റോബോട്ടിന്‍റെ കൂടെ ‘ഗാലക്സി എക്സ്പ്രസ്’ എന്ന ബഹിരാകാശ യാനത്തില്‍ കുട്ടികളെ നയിക്കും.
വാഹനത്തിന്‍റെ ചുമതലയും ആത്മീയ കാര്യങ്ങള്‍ ആഴ്ചയില്‍ മൊത്തം കുട്ടികള്‍ക്ക് ലഭിക്കേണ്ടതിന്‍റെ ഉത്തരവാദിത്തവും തന്‍റെ മേലായതിനാല്‍ ക്യാപ്റ്റന്‍ വളരെ ഗൗരവക്കാരനാണ്. അയാള്‍ തന്‍റെ സഹായിയായ റോബോട്ടിനെ കാണികള്‍ക്ക് പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്: ലക്ഷണം കെട്ടതും ഇടയ്ക്ക് പ്രവര്‍ത്തനരഹിതവുമാകുന്ന റോബോട്ട്. ചിലപ്പോഴൊക്കെ റോബോട്ട് സംസാരിക്കുമ്പോള്‍ അവ പിറുപിറുക്കലായി മാറുകയും വാക്കുകള്‍ക്ക് പകരം ചില ശബ്ദങ്ങള്‍ മാത്രം പുറത്തു വരികയും ചെയ്യും. നല്ലപോലെ പ്രവര്‍ത്തിക്കാന്‍ അവന് എപ്പോഴും സന്ധികളില്‍ എണ്ണ ആവശ്യമായി വരും.
ഓരോ ദിവസവും ക്യാപ്റ്റനും റോബോട്ടും ആ ദിവസത്തെ പ്രധാന കാര്യം അവതരിപ്പിക്കുകയും കുട്ടികള്‍ അവ കേള്‍ക്കുമ്പോള്‍ നല്‍കേണ്ട മറുപടി പറഞ്ഞു കൊടുക്കുകയും ചെയ്യും. കുട്ടികള്‍ തങ്ങളുടെ ചെറു സംഘങ്ങളില്‍ കേള്‍ക്കുന്ന സ്പേസ് അപ്ലിക്കേഷനെ കുറിച്ചും ക്യാപ്റ്റന്‍ അവതരിപ്പിക്കുന്നതായിരിക്കും.
സ്കിറ്റിനുള്ള ആശയങ്ങള്‍ ഓരോ ദിവസവും VBS തുടങ്ങുമ്പോഴാണ് നല്കാറെങ്കിലും അവ ദിവസം അവസാനിപ്പിക്കുമ്പോഴും ഉപയോഗിക്കാം. അതല്ലെങ്കില്‍ കഥാപാത്രങ്ങളെ ഗെയിമുകളില്‍ പങ്കെടുപ്പിക്കുകയോ ക്ലാസുകളിലേക്ക് സന്ദര്‍ശിക്കാന്‍ പറഞ്ഞയക്കുകയോ ചെയ്യാം. ക്യാപ്റ്റനെയും റോബോട്ടിനെയും കൂടുതല്‍ അറിയാന്‍ കുട്ടികള്‍ ഒരുപാട് താല്പര്യപ്പെടും!

ഇപ്പോള്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നു!

ഓരോ ദിവസവും വിദ്യാര്‍ഥികള്‍ ആ ദിവസത്തേക്ക് വേണ്ടിയുള്ള വാക്യവും, ചലനങ്ങളോടു കൂടിയ മറുപടിയും പഠിക്കണം. ഈ പ്രവര്‍ത്തനം വളരെ പ്രധാനമാണ്, കാരണം, ഇത് വഴി നിങ്ങളുടെ വിദ്യാര്‍ഥികള്‍ പ്രധാന പ്രഭാഷണം നടക്കുമ്പോള്‍ മടുപ്പ് കാണിക്കില്ല. കൂടാതെ നിങ്ങളുടെ VBS-നെ ഇത് സവിശേഷമാക്കും. നിങ്ങളുടെ VBS-ല്‍ ഉടനീളം, എപ്പോഴൊക്കെ ഒരു നേതാവ് ആ ദിവസത്തെ വാക്യം പറയുന്നുവോ അപ്പോഴൊക്കെ വിദ്യാര്‍ഥികള്‍ അതിന്‍റെ മറുപടിയും കൂടെയുള്ള ചലനങ്ങളും അറിഞ്ഞിരിക്കണം. ക്യാപ്റ്റനും റോബോട്ടുമുള്ള നാടകത്തിലൂടെ അവര്‍ അത് പഠിക്കുകയും നിങ്ങള്‍ക്ക് അത് ദിവസത്തിലെ ബാക്കി നേരാം ഉപയോഗിക്കുകയും ചെയ്യാം.

സന്ദേശ പ്രക്ഷേപണം ഗാലക്സി എക്സ്പ്രസ്സന്ദേശ പ്രക്ഷേപണം

പാഠം 1

നേതാവ്: “ദൈവത്തെ വിളിക്കുക”

വിദ്യാര്‍ഥികള്‍: “കര്‍ത്താവെ, എന്നെ സഹായിക്കണമേ!” ചാടി എഴുന്നേറ്റു ദൈവത്തിനു നേരെ കൈകള്‍ ഉയര്‍ത്തി പിടിച്ച്.

സന്ദേശ പ്രക്ഷേപണം ഗാലക്സി എക്സ്പ്രസ്സന്ദേശ പ്രക്ഷേപണം

പാഠം 2

നേതാവ്: “ദൈവത്തിനു മറുപടി നല്‍കുക”

വിദ്യാര്‍ഥികള്‍: “പറയൂ കര്‍ത്താവെ!” തങ്ങളുടെ ചെവിയില്‍ കൈ വച്ചുകൊണ്ട്. അടുത്തതായി അവര്‍ തങ്ങളുടെ കാലുകള്‍ പട്ടാളക്കാരെ പോലെ നിലത്ത് ചവിട്ടി പറയുന്നു, "ഇതാ ഞാന്‍!"

സന്ദേശ പ്രക്ഷേപണം ഗാലക്സി എക്സ്പ്രസ്സന്ദേശ പ്രക്ഷേപണം

പാഠം 3

നേതാവ്: “ദൈവത്തെ അനുസരിക്കുക”

വിദ്യാര്‍ഥികള്‍: “ഞാന്‍ പുറപ്പെടേണ്ടിയിരിക്കുന്നു” എഴുന്നേറ്റു നിന്ന് നടന്നുപോയി വേറൊരു വിദ്യാര്‍ഥിയുടെ സ്ഥാനം വച്ച് മാറുമ്പോള്‍.

സന്ദേശ പ്രക്ഷേപണം ഗാലക്സി എക്സ്പ്രസ്സന്ദേശ പ്രക്ഷേപണം

പാഠം 4

നേതാവ്: “ദൈവത്തെ സേവിക്കുക”

വിദ്യാര്‍ഥികള്‍: “ഞാന്‍ തയ്യാറാണ്” ചാടി എഴുന്നേറ്റു ബോക്സിംഗ് നീക്കങ്ങള്‍ അനുകരിക്കുമ്പോള്‍, എന്നിട്ട് പറയും “പക്ഷേ, ഞാന്‍ കാത്തിരിക്കണം.” തങ്ങളുടെ കൈകള്‍ ചേര്‍ത്ത് പിടിച്ച് ഇരിക്കുമ്പോള്‍

സന്ദേശ പ്രക്ഷേപണം ഗാലക്സി എക്സ്പ്രസ്സന്ദേശ പ്രക്ഷേപണം

പാഠം 5

നേതാവ്: “ദൈവത്തെ ആരാധിക്കുക”

വിദ്യാര്‍ഥികള്‍:“ഞാന്‍ അങ്ങയെ ആരാധിക്കുന്നു” കൈകള്‍ ആകാശത്തിലേക്ക് ഉയര്‍ത്തി മുന്‍പിലേക്കും പിറകിലേക്കും വീശുമ്പോള്‍

ഗെയിമുകള്‍ഗെയിമുകള്‍

ഈ പ്രോഗ്രാമിലെ ഗെയിമുകള്‍ വലിയ ഒരു ഗണമായി ഇരിക്കുന്ന കുട്ടികളെ ടീമുകളായി വേര്‍തിരിച്ചാണ് കളിക്കുക. (2 മുതല്‍ 4 ടീമുകള്‍ വരെയാകാം.) ആണ്‍കുട്ടികള്‍ക്കെതിരെ പെണ്‍കുട്ടികള്‍ എന്നതാവും ഏറ്റവും എളുപ്പം. ഓരോ ഗെയിമിനും ടീമുകള്‍ തങ്ങളുടെ പ്രതിനിധികളായി കുറച്ചു പേരെ അയയ്ക്കുകയും മറ്റുള്ളവര്‍ തങ്ങളുടെ കസേരകളില്‍ ഇരുന്നു അലറുകയും, ആര്‍പ്പുവിളിക്കുകയും ചിരിക്കുകയും ചെയ്ത് സഹായിക്കുന്നു. അത് വഴി കുട്ടികള്‍ക്ക് മടുപ്പ് തോന്നാതിരിക്കുകയും, ഓരോ ദിവസവും അല്‍പ സമയം വീതം വ്യത്യസ്തമായ ഗെയിമുകള്‍ ഒരുപാട് കളിക്കുകയും, പ്രതിനിധികളായി പങ്കെടുക്കുന്നവരെ മാറ്റുകയും ചെയ്യുന്നു.
ഗെയിമുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കാനുള്ള നല്ല ഒരു ആശയമാണ് മറ്റു VBS പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ ഏറ്റവും നല്ല പെരുമാറ്റം കാണിച്ച വിദ്യാര്‍ഥികളെ കണ്ടെത്തുന്നത്. അവര്‍ കളിക്കാന്‍ പോകുന്ന വിദ്യാര്‍ഥികളാണ് എന്ന്‍ തിരിച്ചറിയാന്‍ അവര്‍ക്ക് എന്തെങ്കിലും നല്‍കുക. അത് കഴുത്തില്‍ ചുറ്റുന്നതോ കൈയില്‍ കെട്ടുന്നതോ പോക്കറ്റില്‍ ഇടുന്ന കാര്‍ഡോ ആയാല്‍ മതി.
ഓരോ ഗെയിമിനും സമയമാകുന്നതിനു മുന്‍പ് എത്ര നന്നായി തയ്യാറെടുക്കുന്നുവോ അത്രയും നന്നായി ഗെയിമുകള്‍ കളിക്കാം. ഈ ഗെയിമുകള്‍ തയ്യാറാക്കുമ്പോള്‍ “ഗെയിം ഷോയോ” “നിക്കലോഡിയന്‍” ടിവി ഷോകളെയോ കുറിച്ച് ചിന്തിക്കുക. വിദ്യാര്‍ഥികള്‍ക്ക് ധരിക്കാന്‍ ശോഭയുള്ള ഒരു ഷാളോ ശബ്ദ വിന്യാസങ്ങളോ ഗെയിം കളിക്കുന്ന സമയത്ത് ഉപയോഗിക്കാവുന്ന സംഗീതമോ രസകരമായ അലങ്കാരങ്ങളോ നല്‍കാം. (ഗാലക്സി എക്സ്പ്രസ് മ്യൂസിക്കില്‍ കേള്‍പ്പിക്കാനായി ഗെയിം കളിക്കുമ്പോള്‍ ആവശ്യമായ ഒരു ഗാനം ഞങ്ങള്‍ നല്‍കിയിട്ടുണ്ട്.) VBS മനോഹരവും രസകരവുമാക്കാന്‍ പണചെലവില്ലാത്ത ചില കാര്യങ്ങള്‍ ചെയ്യാം. അതിനാല്‍, തയ്യാറെടുക്കൂ, രസിക്കൂ!

ഗാലക്സി എക്സ്പ്രസ് സണ്‍‌ഡേ സ്കൂള്‍ സമയക്രമംസമയക്രമം

(2½ മണിക്കൂര്‍ പരിപാടി)
ബ്രിഡ്ജ് എല്ലാവരും ഒത്തൊരുമിച്ചു ഒരു വലിയ ഗണത്തില്‍ (50 മിനിറ്റ്)

  • പാട്ടുകള്‍ (20 മിനിറ്റ്)
  • നാടകം (10 മിനിറ്റ്)
  • മെമറി വേര്‍സോട് കൂടിയ പ്രധാന പാഠഭാഗം(20 മിനിറ്റ്)

റൊട്ടേഷന്‍ സ്റ്റേഷനുകളില്‍ പ്രായമനുസരിച്ച് വേര്‍തിരിച്ച 3 ചെറിയ സംഘങ്ങള്‍ (1 മണിക്കൂര്‍)

  • കേഡറ്റ് ക്ലാസ് വിദ്യാര്‍ഥികളുടെ പുസ്തകങ്ങള്‍ക്ക് ഒപ്പം (20 മിനിറ്റ്)
  • എഞ്ചിനീയറിംഗ് ക്രാഫ്റ്റ് പ്രൊജക്റ്റിന്‍റെ കൂടെ (20 മിനിറ്റ്)
  • ഭക്ഷണശാല പലഹാരങ്ങളും സ്പേസ് ഫാക്ടോയിഡും (20 മിനിറ്റ്)

ബ്രിഡ്ജ് വീണ്ടും വലിയ ശ്രേണിയിലെ ഗെയിമുകള്‍ (30 മിനിറ്റ്)

അവസാനിപ്പിക്കുന്നതിനുള്ള ഗാനവും അറിയിപ്പുകളും (10 മിനിറ്റ്)

റൊട്ടേഷന്‍ സ്റ്റേഷനുകള്‍

ഓരോ ദിവസവും പകുതി പിന്നിടുമ്പോള്‍ കുട്ടികള്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞു ഈ സ്റ്റേഷനുകളിലൂടെ കറങ്ങി വരണം: ഭക്ഷണശാല (പലഹാരങ്ങളും സ്പേസ് അപ്ലിക്കേഷനും), എഞ്ചിനീയറിംഗ് (ക്രാഫ്റ്റ്സ്), കേഡറ്റ് ക്ലാസ് (വിദ്യാര്‍ഥികളുടെ പുസ്തകങ്ങളും പാഠത്തിന്‍റെ അവലോകനവും).

ഗാലക്സി എക്സ്പ്രസ് ഭക്ഷണശാല സ്റ്റേഷന്‍ഭക്ഷണശാല

പലഹാരങ്ങളും സ്പേസ് അപ്ലിക്കേഷനും

ഇവിടെ എങ്ങനെ പലഹാരമുണ്ടാക്കാം എന്ന നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് കഴിക്കുന്നതിനു മുന്‍പ് ഒരു കരകൗശല വസ്തു എന്ന പോലെ പലഹാരമുണ്ടാക്കുമ്പോള്‍ ആനന്ദിക്കാം. അവരെ ഇതിനു ശേഷം സ്വയം വൃത്തിയാക്കുന്നത് പഠിപ്പിക്കാനുള്ള അവസരം പാഴാക്കരുത്.

ഫാക്ടോയിഡ്  ഗാലക്സി എക്സ്പ്രസ്ഫാക്ടോയിഡ് (പലഹാരം കഴിക്കുമ്പോള്‍ ചര്‍ച്ച ചെയ്യേണ്ട സ്പേസ് അപ്ലിക്കേഷന്‍)
പലഹാരം കഴിക്കുന്ന സമയത്ത്, വിദ്യാര്‍ഥികളുമായി സ്പേസ് അപ്ലിക്കേഷനെ കുറിച്ചും അത് എങ്ങനെ പാഠഭാഗത്തിനും അവരുടെ ദൈനംദിന ജീവിതങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നു ചര്‍ച്ച ചെയ്യുക. പലഹാരത്തെയും സ്പേസ് അപ്ലിക്കേഷനെയുംക്കുറിച്ചുമുള്ള വിവരം ഭക്ഷണശാല നേതാവിന്‍റെ പാംഫ്ലെറ്റില്‍ ലഭ്യമാണ്.

എഞ്ചിനീയറിംഗ് സ്റ്റേഷന്‍ ഗാലക്സി എക്സ്പ്രസ്എഞ്ചിനീയറിംഗ്

ക്രാഫ്റ്റ് സ്റ്റേഷന്‍

ഇവിടെ നിങ്ങള്‍ക്ക് ഒരു കരകൗശല വസ്തുവിന്‍റെ ആശയവും, ആവശ്യമുള്ളതും നിര്‍ബന്ധമല്ലാത്തതുമായ സാമഗ്രികളും നിര്‍ദ്ദേശങ്ങളും ലഭിക്കും. ഗാലക്സി എക്സ്പ്രസ് VBS പ്രോഗ്രാമിലെ എല്ലാ കരകൗശല വസ്തുക്കളും പണചെലവ് കുറയ്ക്കാന്‍ ഓരോ വസ്തുവിനും 1 ഷീറ്റ് കടലാസ് എന്ന തോതില്‍ ഉപയോഗിക്കാനാണ് തയ്യാറാക്കിയിരിക്കുന്നത്. പാറ്റേണുകള്‍ ഓണ്‍ലൈനില്‍ ഡൗൻലോഡ് ചെയ്ത് ക്രാഫ്റ്റ് വിവരങ്ങള്‍ ഡയറക്ടര്‍ മാനുവലിലും എഞ്ചിനീയറിംഗ് നേതാവിന്‍റെ പാംഫ്ലെറ്റിലും നോക്കുക.

കേഡറ്റ് ക്ലാസ് ഗാലക്സി എക്സ്പ്രസ്കേഡറ്റ് ക്ലാസ്

വിദ്യാര്‍ഥിയുടെ പുസ്തകങ്ങളും പാഠത്തിന്‍റെ അവലോകനവും

ഇവിടെ ആംഗ്യ ഭാഷയിലുള്ള ബൈബിള്‍ കഥയിലെ ചില കീവേര്‍ഡുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിക്കും. കഥ വായിച്ചു നോക്കി ഈ വാക്കുകള്‍ ആംഗ്യ ഭാഷയില്‍ പഠിപ്പിച്ചു കൊടുക്കുക. അതിനുശേഷം സ്റ്റുഡന്‍റ് ബുക്ക്‌ നല്‍കി ആര്‍ക്കെങ്കിലും പദപ്രശ്നം ചെയ്യാന്‍ സഹായിക്കുക. ഈ വിവരം കേഡറ്റ് ക്ലാസ് നേതാവിന്‍റെ പാംഫ്ലെറ്റിലും ലഭ്യമാണ്.

ഉദാഹരണം: കുടുംബം
തള്ള വിരലും ചൂണ്ടു വിരലും തൊടുന്ന വിധത്തില്‍ പിടിച്ച്, കൈകള്‍ തൊടുന്ന വരെ പുറത്തേക്ക് വട്ടം വരയ്ക്കുക
ആംഗ്യ ഭാഷയില്‍ കുടുംബം