സൂക്ഷ്മപരിശോധകൻ ഹോം
നിങ്ങളുടെ ഭൂതക്കണ്ണാടിയും രഹസ്യ ഡീകോഡറും കൈയില്‍ കരുതുക, കാരണം.....
... ഇറങ്ങിച്ചെല്ലാന്‍ സമയമായിരിക്കുന്നു ദൈവവചനത്തിലേക്ക്!
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുട്ടികള്‍ക്കൊപ്പം ഈ സഭ തുടങ്ങിയ കാലത്ത് ഞാന്‍ എഴുതിയ ആദ്യത്തെ സണ്‍ഡേ സ്കൂള്‍ പ്രസിദ്ധീകരണത്തിലേക്ക് തിരിച്ചു വരുന്നത് വളരെ ആവേശകരമാണ്. മെക്സിക്കോയിലെ സൊനോറ എന്ന സ്ഥലത്ത് ഞങ്ങള്‍ ആദ്യ വര്‍ഷം ഒരു വലിയ ഉപ്പു നിലത്ത് ഒരു ട്രെയിലര്‍ വീട്ടിലാണ് താമസിച്ചിരുന്നത്... മരങ്ങളില്ല, ശുദ്ധ ജലമില്ല, വൈദ്യുതിയുമില്ല. പക്ഷേ അവിടെ വച്ചാണ് ഈ പ്രസിദ്ധീകരണം ജന്മമെടുത്തത്. ഞാന്‍ അവസാന പാഠവും പൂര്‍ത്തിയാക്കിയ ദിവസം ദൈവം എന്നോട് സംസാരിക്കുകയും കുട്ടികളുടെ സഭയ്ക്ക് വേണ്ടി പ്രസിദ്ധീകരണങ്ങള്‍ എഴുതുന്നത് തുടരാന്‍ പറയുകയും ചെയ്തു. ഈ പാഠക്രമത്തോടെയാണ് സഭയ്ക്ക് വേണ്ടിയുള്ള എന്റെ യജ്ഞം തുടങ്ങുന്നത്: ക്രിസ്തുവിന്റെ ശരീരത്തിനായുള്ള ലാഭകരമായ പ്രസിദ്ധീകരണങ്ങള്‍ നല്‍കുകയും അത് വഴി പൂര്‍ണ്ണ ഭക്തിയുള്ള ക്രിസ്തുവിന്റെ അനുയായികളായി അടുത്ത തലമുറയെ വാര്‍ത്തെടുക്കാന്‍ സഹായിക്കുകയും ചെയ്യാന്‍. യഥാര്‍ത്ഥ പ്രസിദ്ധീകരണത്തില്‍ നിന്നും ചില കാര്യങ്ങള്‍ ഞങ്ങള്‍ മാറ്റിയിട്ടുണ്ട്; ചില പദപ്രശ്നങ്ങള്‍, കരകൗശല വസ്തുക്കള്‍, കൂടുതല്‍ ആകര്‍ഷകമായ ഡിസൈന്‍. പക്ഷേ ഡീകോഡര്‍ കീ അടങ്ങിയ പ്രതിവാര രഹസ്യ സന്ദേശം കുട്ടികള്‍ക്ക് ആദ്യ തവണത്തെ പോലെ എപ്പോഴും രസകരമായിരിക്കും. 30 പള്ളികളായി തുടങ്ങി നൂറു കണക്കിനായി വളര്‍ന്ന ഈ സംരംഭം ഇപ്പോള്‍ ലോകം മൊത്തം ആയിരക്കണക്കിനു പള്ളികളിലായി മാറിയിരിക്കുന്നു. എനിക്ക് ഈ വെല്ലുവിളി നല്കിയ എന്നെ മുന്നോട്ട് നയിച്ച ദൈവത്തോട് എനിക്ക് നന്ദിയുണ്ട്. എന്റെ ജീവിതത്തില്‍ കര്‍ത്താവ് നല്കിയ കര്‍ത്തവ്യം അനുസരിക്കാനായതില് ഞാന്‍ കൃതജ്ഞതയുള്ളവനാണ്.
മത്തായിയുടെ പുസ്തകത്തിലുള്ള യേശുവിന്റെ ഉപമകള്‍ എപ്പോഴും എനിക്ക് പ്രിയപ്പെട്ട ചില ഖണ്ഡികകളാണ്.
ഒരു വശത്ത് ഈ പ്രസിദ്ധീകരണം ഞങ്ങള്‍ ചെയ്തതില്‍ വച്ച് വളരെ ലളിതമാണ്. പക്ഷേ യേശുവിന്റെ ഉപമകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവയുടെ സന്ദേശങ്ങളില്‍ ലളിതമായത് ഒന്നുമില്ല. യേശു ജനക്കൂട്ടത്തെ പഠിപ്പിക്കാന്‍ കടങ്കഥകള്‍ തിരഞ്ഞെടുക്കുകയും അതിലൂടെ തന്റെ പ്രഭാഷണങ്ങള്‍ സ്വയം വ്യാഖ്യാനിക്കാന്‍ അവര്‍ക്ക് അവസരം നല്‍കുകയും ചെയ്തു. പക്ഷേ തന്റെ ശിഷ്യന്മാര്ക്ക് അവിടുന്ന് തന്റെ പ്രഭാഷണങ്ങള്‍ വിവരിച്ചു നല്കി.
ഒരു അധ്യാപകന് എന്ന നിലയില്‍ നിങ്ങളുടെ ജോലിയെന്തന്നാല് വിദ്യാര്‍ഥികളുടെ ഭാവനകളെ വാനിലുയര്ത്തുകയാണ്. അവര്‍ ഡിറ്റെക്റ്റിവുകളാണ് എന്ന ചിന്ത അവരില്‍ വളര്‍ത്തുക. നമ്മള് ഈ 13 ആഴ്ചകളില്‍ പഠിക്കാന്‍ പോകുന്ന യേശുവിന്റെ ഉപമകളില്‍ പറഞ്ഞത് എന്താണെന്ന് അവര്‍ പെട്ടെന്ന് തന്നെ മനസിലാക്കും. നിങ്ങള്‍ എത്രത്തോളം സ്വയം അന്വേഷിക്കാന്‍ വിദ്യാര്‍ഥികളെ അനുവദിക്കുന്നുവോ അത്രത്തോളം അവര്‍ ഓരോ പാഠഭാഗത്തിലും പഠിക്കും. ഉടനെ തന്നെ അവര്‍ ഈ പ്രസിദ്ധീകരണത്തിലെ രഹസ്യ സന്ദേശം മനസിലാക്കും; അതായത് ദൈവരാജ്യം കണ്ടെത്താം എന്ന്.…